Join Whatsapp Group. Join now!
Aster MIMS 10/10/2023

ബുര്‍ഖ ധരിച്ചെത്തിയ ബി ജെ പി പ്രവര്‍ത്തകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തുവിട്ടു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി

ബുര്‍ഖ ധരിച്ചെത്തിയ ബി ജെ പി പ്രവര്‍ത്തകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തുവിട്ടു. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. National, news, Top-Headlines, Karnataka, Video, Social-Media, Mangalore, 'BJP activist' in burqa thrashed by public, video goes viral
വിജയപുര (കര്‍ണാടക): (www.kasargodvartha.com 17.06.2020) ബുര്‍ഖ ധരിച്ചെത്തിയ ബി ജെ പി പ്രവര്‍ത്തകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തുവിട്ടു. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജൂണ്‍ 11ന് കര്‍ണാടകയിലെ സിന്ദ്ജിയിലാണ് സംഭവം. സിദ്ധു പറാഗോണ്ട് എന്ന ബി ജെ പി പ്രവര്‍ത്തകനാണ് ബുര്‍ഖ ധരിച്ചെത്തി ബാങ്കിന് പുറത്ത് സ്ത്രീകളുടെ ക്യൂവില്‍ നിന്നത്.

നാട്ടുകാര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ബുര്‍ഖ ധരിച്ചിരിക്കുന്നത് പുരുഷനാണെന്ന് വ്യക്തമായത്. ഇതോടെ കൈകാര്യം ചെയ്ത ശേഷം പോലീസിലേല്‍പിക്കുകയായിരുന്നുവെന്ന് മുന്‍ നിര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇയാളെ പോലീസ് അറസ്റ്റു ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്ത് ഉദ്ദേശത്തിലാണ് ഇയാള്‍ ബുര്‍ഖ ധരിച്ചെത്തിയതെന്നതിനെ കുറിച്ച് വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും പോലീസ് അറിയിച്ചു.



Keywords: National, news, Top-Headlines, Karnataka, Video, Social-Media, Mangalore, 'BJP activist' in burqa thrashed by public, video goes viral
  < !- START disable copy paste -->