Join Whatsapp Group. Join now!
Aster MIMS 10/10/2023

കരുതിയിരിക്കണം കാലവർഷത്തെ; കര കയറണം കെടുതികളിൽനിന്നും

കാലവർഷം പൂർവാധികം ശക്തിയോടെ കടന്നു വരുമ്പോൾ ജനങ്ങളുടെ മനസ്സുകളിൽ ആശങ്കകളുടെ വേലിയേറ്റമാണ് Kasaragod, Kerala, Article, Rain, Be alert about Monsoon
മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com 02.06.2020) കാലവർഷം പൂർവാധികം ശക്തിയോടെ കടന്നു വരുമ്പോൾ ജനങ്ങളുടെ മനസ്സുകളിൽ ആശങ്കകളുടെ വേലിയേറ്റമാണ്. ഈ കാലവർഷത്തിൽ എന്താകും, എന്ത് സംഭവിക്കുമെന്ന വ്യാകുലതയാണ് എല്ലാവരുടേയും മനസ്സിൽ. കഴിഞ്ഞ വർഷങ്ങളിലെ രണ്ടു പ്രളയവും ബാക്കിവെച്ച വേദന ഇനിയും നമ്മെ വിട്ടുപോയിട്ടില്ല. ഒത്തിരി നാശനഷ്ടങ്ങളും ജീവഹാനികളും സംഭവിക്കുകയും അതോടൊപ്പം കിടപ്പാടങ്ങളും കൃഷികളും റോഡുകളും വരെ ഒലിച്ചു പോവുകയും നഷ്ടപ്പെടുകയും മാത്രമല്ല, നിരവധി കുടുംബങ്ങൾ വഴിയാധാരമാകുകയും ചെയ്തു.

രണ്ടു പ്രളയങ്ങളും നിപ്പയും നമുക്ക് മുന്നിലൂടെ കടന്നുപോയപ്പോൾ അതിന്റെ വേദനകൾ തീരുന്നതിന് മുമ്പ് കൊറോണ എന്ന മഹാമാരി കടന്നു വരികയും ചെയ്തപ്പോൾ ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ്. എല്ലാം കൂട്ടിയാലും കിഴിച്ചാലും നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ് നമുക്കുള്ളത്.
കഴിഞ്ഞ കാലവർഷത്തിൽ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒരുപാട് വീടുകളും അതോടൊപ്പം തന്നെ മനുഷ്യരും ഒലിച്ചു പോവുകയും മണ്ണിനടിയിലാവുകയും ചെയ്തിരുന്നു. കടലും പുഴയും തൊടുകളുമെല്ലാം സംഹാര രൂപം പൂണ്ടപ്പോൾ നഷ്ടമായത് സ്വപ്നം പോലെ കാത്തു സൂക്ഷിച്ച സമ്പാദ്യങ്ങളായിരുന്നു. അതിന്റെയൊക്കെ കണ്ണീരുണങ്ങുന്നതിന് മുമ്പ് വീണ്ടുമൊരു കാലവർഷം കൂടി കടന്നെത്തി.
മലഞ്ചെരുവുകളിൽ താമസിച്ചിരുന്നവർ ഉരുൾ പൊട്ടിയപ്പോൾ ഒലിച്ചു വന്ന മണ്ണിന്റേയും അടിയിൽ പെട്ടു പോവുകയായിരുന്നു. അവശേഷിക്കുന്നവർ വീടുകളും സമ്പാദ്യവുമെല്ലാം വിറ്റ് മാറി താമസിക്കുകയാണ്. അതുപോലെ പുഴകളുടെ പരിസരത്തു താമസിക്കുന്നവരും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ദിശ തെറ്റി അറബിക്കടലിലേക്ക് മാറിയപ്പോൾ അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുമ്പോഴും ജനങ്ങളുടെ ആശങ്കകൾക്ക് കാഠിന്യം കൂടുകയാണ്.
Kasaragod, Kerala, Article, Rain, Be alert about Monsoon

കാലവർഷം ശക്തി പ്രാപിക്കുമ്പോൾ ജനങ്ങൾ ഭയവിഹ്വലരാണ്. കാലങ്ങളായി കാത്തു സൂക്ഷിച്ച സ്വത്തുക്കളും സമ്പാദ്യങ്ങളും ജീവിതങ്ങളും ഒരു നിമിഷം കൊണ്ട് കൈവിട്ടു പോകുമ്പോൾ... ഇനിയെന്ത്... എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരങ്ങൾ തേടി അലയേണ്ടി വരുന്നുവെന്നതാണ് വാസ്തവം. ഒരു ഭാഗത്ത് കൊറോണയും മറുഭാഗത്ത് കാലവർഷവുമാണ്. ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയേണ്ടതുണ്ട് . കാലവർഷത്തിൽ നിന്നും പ്രളയത്തിൽ നിന്നും മഹാമാരിയിൽ നിന്നും ഒറ്റക്കെട്ടായി കര കയറാനാകും നമുക്ക്; ഉറച്ച മനസിലൂടെ, ശുഭാപ്തി വിശ്വാസത്തിലൂടെ, ജനകീയ കൂട്ടായ്മയിലൂടെ.



Keywords: Kasaragod, Kerala, Article, Rain, Be alert about Monsoon