Join Whatsapp Group. Join now!
Aster MIMS 10/10/2023

തലയ്ക്കടിച്ചും വലിച്ചെറിഞ്ഞും പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ നില ഗുരുതരം

തലയ്ക്കടിച്ചും വലിച്ചെറിഞ്ഞും പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു Kerala, News, Baby, Attack, Father, Baby attacked by father in serious condition
അങ്കമാലി: (www.kasargodvartha.com 21.06.2020) തലയ്ക്കടിച്ചും വലിച്ചെറിഞ്ഞും പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. കുഞ്ഞിന്റെ തലയോട്ടിക്കുള്ളില്‍ രക്തസ്രാവം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി പോലീസ് അറസ്റ്റു ചെയ്ത പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.

അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ചാത്തനാട്ട് വീട്ടില്‍ ഷൈജു തോമസാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയിലുമാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിക്കായിരുന്നു സംഭവം. കിടപ്പുമുറിയില്‍വച്ചാണ് കുഞ്ഞിനെ ആക്രമിച്ചത്. ഭാര്യയുടെ കൈയില്‍നിന്നു ബലമായി പിടിച്ചു വാങ്ങി കൈകൊണ്ട് രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിയ്ക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.


Keywords: Kerala, News, Baby, Attack, Father, Baby attacked by father in serious condition