Join Whatsapp Group. Join now!
Aster MIMS 10/10/2023

വെട്ടേറ്റ യുവാവ് മരണത്തിന് കീഴടങ്ങി

മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ആക്രമണത്തിനിരയായ സഹോദരങ്ങളില്‍ ഒരാള്‍ മരിച്ചു. പനമണ്ണ ചക്യാവില്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. Kerala, news, Top-Headlines, Crime, Attacked Youth died
ഒറ്റപ്പാലം: (www.kasargodvartha.com 23.06.2020) മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ആക്രമണത്തിനിരയായ സഹോദരങ്ങളില്‍ ഒരാള്‍ മരിച്ചു. പനമണ്ണ ചക്യാവില്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇയാളുടെ സഹോദരന്‍ രാമചന്ദ്രന്‍ നേരത്തെ ആശുപത്രി വിട്ടിരുന്നു.

മേയ് 31ന് രാത്രി പള്ളിപ്പടിയില്‍ വെച്ചായിരുന്നു വിനോദിനും രാമചന്ദ്രനും നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പനമണ്ണ സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.



Keywords: Kerala, news, Top-Headlines, Crime, Attacked Youth died
  < !- START disable copy paste -->