Join Whatsapp Group. Join now!
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടു നിന്നും രോഗിയുമായി പോയ ആംബുലന്‍സ് പരിയാരത്ത് അപകടത്തില്‍പെട്ടു; 4 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്ടു നിന്നും രോഗിയുമായി പോയ ആംബുലന്‍സ് പരിയാരത്ത് അപകടത്തില്‍പെട്ട് നാലു പേര്‍ക്ക് പരിക്കേറ്റു Kasaragod, Kanhangad, Kerala, News, Ambulance, Accident, Ambulance accident in Pariyaram
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.06.2020) കാഞ്ഞങ്ങാട്ടു നിന്നും രോഗിയുമായി പോയ ആംബുലന്‍സ് പരിയാരത്ത് അപകടത്തില്‍പെട്ട് നാലു പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് തെക്കേപ്പുറം പെട്രോള്‍ പമ്പിന് സമീപത്തെ ബൈത്തുല്‍ ഇര്‍ഷാദിലെ അബ്ദുല്‍ ഖാദര്‍ (63), ഭാര്യ ജമീല (47), മകന്‍ മുഹമ്മദ് ഫാസില്‍ (27) ആംബുലന്‍സ് ഡ്രൈവര്‍ കുണിയയിലെ എന്‍ പി ഷംസീര്‍ (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുണിയയിലെ ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ ആംബുലന്‍സാണ് ശനിയാഴ്ച രാവിലെ 7.30 മണിയോടെ പരിയാരം അലൈക്യം പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടത്തില്‍പെട്ടത്. ഹൃദയസംബന്ധമായ രോഗം ബാധിച്ചിരുന്ന അബ്ദുല്‍ ഖാദറിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിനുള്ള ഓട്ടത്തിലായിരുന്നു ആംബുലന്‍സ്. സ്റ്റിയറിംഗ് മുറിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ആംബുലന്‍സ് റോഡിലെ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.
Kasaragod, Kanhangad, Kerala, News, Ambulance, Accident, Ambulance accident in Pariyaram

ഓടിക്കൂടിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തി മറ്റൊരു ആംബുലന്‍സില്‍ ഇവരെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചത്. രോഗിയായിരുന്ന അബ്ദുല്‍ ഖാദറിനും ഭാര്യ ജമീലക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് കാലുകളില്‍ സ്റ്റീലിട്ടിരുന്ന ജമീലയുടെ കാലുകള്‍ക്ക് വീണ്ടും ക്ഷതമേറ്റു.




Keywords: Kasaragod, Kanhangad, Kerala, News, Ambulance, Accident, Ambulance accident in Pariyaram