city-gold-ad-for-blogger

മഅ്ദനി: നീതി നിഷേധത്തിന്റെ തുല്യത ഇല്ലാത്ത പ്രതീകം: അഡ്വ. ഹരീഷ് വാസുദേവന്‍

കാസര്‍കോട്: (www.kasargodvartha.com 15.06.2020) കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി ചെയ്ത തെറ്റ് പോലും അറിയാതെ തുല്യത ഇല്ലാത്ത പീഡനം അനുഭവിച്ച് കൊണ്ടിരിക്കുന്ന  മഅ്ദനി നീതി നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് നിരപരാധികളുടെ പ്രതീകമാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു.  'സത്യമേവ ജയതേ' സോഷ്യല്‍ മീഡിയ കൂട്ടായ്മ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഫോര്‍വേഡ് പോസ്റ്റര്‍ ക്യാമ്പെയിനില്‍ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം.

ദക്ഷിണ ആഫ്രിക്കയുടെ മണ്ണില്‍ വംശവെറിക്കേതിരെ പോരാട്ടം നടത്തിയതിന്റെ പേരില്‍ ഇരുപത്തി എഴുവര്‍ഷം ജയില്‍ വാസം അനുഭവിച്ചു അവസാനം ദക്ഷിണഫ്രിക്കയുടെ പ്രഥമ പൗരനായ നെല്‍സണ്‍ മണ്ടേലയാണ് ഇന്നലെകളിലെ ചരിത്രമെങ്കില്‍ ഫാസിസത്തിനെതിരേ ശബ്ദിച്ചതിന്റെ പേരില്‍ ജാനാധിപത്യ ഇന്ത്യയില്‍ കഴിഞ്ഞ 22 വര്‍ഷക്കാലമായി പിറന്ന നാട്ടില്‍ നിന്ന് നാട് കടത്തപ്പെട്ട് കടുത്ത മനുഷ്യവകാശ ലംഘനത്തിന് ഇരയാക്കപ്പെട്ടിരിക്കുന്ന മനുഷ്യനാണ് മഅ്ദനി എന്നും രണ്ട് പതിറ്റാണ്ട് മുമ്പ് ഫാസിസത്തിന്റെ കടന്ന് വരവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ധീരനായ നേതാവ് ആണ് മഅദനി എന്നും അജിത്ത് കുമാര്‍ ആസാദ് ആമുഖ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

മഅ്ദനി അടക്കമുള്ള ആയിരക്കണക്കിന് നിരപരാധികള്‍ക്ക് വേണ്ടി പൊതു സമൂഹത്തെ ഉണര്‍ത്തികൊണ്ട് സോഷ്യല്‍ മീഡിയകളില്‍ അടക്കം ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ട് ഇറങ്ങുമെന്ന് സത്യമേവ ജയതേ കൂട്ടായ്മയുടെ നേതാക്കളായ അജിത്കുമാര്‍ ആസാദ്, റാഷിദ് മോളൂര്‍, ഹമീദ് കെടിഞ്ചി, ഷാഫി നദ്വി, യൂനുസ് തളങ്കര, സിദ്ദീഖ് വലിയകത്ത്, ടി സി രാജേന്ദ്രന്‍, ഓര്‍ണ കൃഷ്ണന്‍കുട്ടി, ഹനീഫ പെരുമ്പാവൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.
മഅ്ദനി: നീതി നിഷേധത്തിന്റെ തുല്യത ഇല്ലാത്ത പ്രതീകം: അഡ്വ. ഹരീഷ് വാസുദേവന്‍

Keywords:  Kasaragod, Kerala, news, Abdul Nasar Madani, Top-Headlines, Protest, Adv. Hareesh Vasudevan on Abdul Nasar Madani
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia