കോവിഡ് സ്ഥിരീകരിച്ചവരില്‍ 5 പേര്‍ വിദേശത്തു നിന്നും എത്തിയവര്‍; ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നയാള്‍

കാസര്‍കോട്: (www.kasargodvartha.com 28.06.2020) ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തു നിന്നും എത്തിയവരും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നയാളുമാണ്. ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 38 വയസുകാരന്‍, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നെത്തിയ 33 വയസുകാരന്‍, ജൂണ്‍ 13 ന് യു എ ഇയില്‍ നിന്നെത്തിയ 33 വയസുകാരന്‍, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 43 വയസുകാരന്‍, ജൂണ്‍ 16 ന് യു എ ഇയില്‍ നിന്നെത്തിയ 69 വയസുകാരന്‍, ജൂണ്‍ 12 ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന 34 വയസുകാരന്‍ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ കോവിഡ് ചികിത്സയിലായിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 6 covid positive cases in KasaragodKeywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 6 covid positive cases in Kasaragod
Previous Post Next Post