Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ കുവൈത്തില്‍ നിന്നും എത്തിയവര്‍; 6 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്ട് ഞായറാഴ്ച മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു kasaragod, news, Kerala, COVID-19, Trending, health
കാസര്‍കോട്: (www.kasargodvartha.com 07.06.2020) കാസര്‍കോട്ട് ഞായറാഴ്ച മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ കുവൈത്തില്‍ നിന്നും വന്നവര്‍. മെയ് 30ന് കുവൈത്തില്‍ നിന്ന് വന്ന 38കാരനും, മെയ് 18ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 33കാരനും മെയ് 23ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിന് വന്ന 63കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജില്ലയില്‍ ആറുപേരാണ് രോഗമുക്തി നേടിയത്. ഉക്കിനടുക്ക കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആറുപേര്‍ക്ക് കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 22ന് രോഗം സ്ഥിരീകരിച്ച 56, 46, 57 വയസുള്ളവര്‍ക്കും 33കാരനും, ദുബൈയില്‍ നിന്ന് വന്ന് മെയ് 30ന് രോഗം സ്ഥിരീകരിച്ച 68കാരനും, ദുബൈയില്‍ നിന്ന് വന്ന് മെയ് 23ന് രോഗം സ്ഥിരീകരിച്ച 32കാരനുമാണ് രോഗം ഭേദമായത്.
asaragod, News, Kerala, COVID-19, Trending, Health, 3 new covid case reported in Kasargod



Keywords: Kasaragod, News, Kerala, COVID-19, Trending, Health, 3 new covid case reported in Kasargod