Join Whatsapp Group. Join now!
Aster MIMS 10/10/2023

മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട് 233 പേര്‍ക്കെതിരെ കേസ്: ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം നടത്തിയ ഏഴ് പേരെ അറസ്റ്റ് ചെയ്തു

ചെവ്വാഴ്ച്ച മാസ്‌ക്ക് ധരിക്കാത്തതിന് ജില്ലയില്‍ 233 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ 8238 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. Kerala, News, Kasaragod, COVID-19, Corona, Mask, Police, Case, Arrest, Vehicle, Custody, 233 cases registered at Kasargod for not wearing mask.
കാസര്‍കോട്: (www.kasargodvartha.com 24.06.2020) ചെവ്വാഴ്ച്ച മാസ്‌ക്ക് ധരിക്കാത്തതിന് ജില്ലയില്‍ 233 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ 8238 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള- 2, കാസര്‍കോട്- 1, ബേക്കല്‍-1, ചീമേനി-1, ബദിയഡുക്ക-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2697 ആയി.
Kerala, News, Kasaragod, COVID-19, Corona, Mask, Police, Case, Arrest, Vehicle, Custody, 233 cases registered at Kasargod for not wearing mask.

വിവിധ കേസുകളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ഒരു വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിവിധ കേസുകളിലായി ഇത് വരെ 3398 പേരെ അറസ്റ്റ് ചെയ്യുകയും 1160 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


Keywords: Kerala, News, Kasaragod, COVID-19, Corona, Mask, Police, Case, Arrest, Vehicle, Custody, 233 cases registered at Kasargod for not wearing mask.