Join Whatsapp Group. Join now!
Aster MIMS 10/10/2023

കഞ്ചാവ് കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്‍ഡിന്റെ ഭാഗമായി ആശുപത്രി വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ ടോയ്‌ലറ്റിന്റെ ജനല്‍ ഇളക്കി മാറ്റി ചാടിപോയി; മണിക്കൂറുകള്‍ക്കകം പിടിയിലായി

കഞ്ചാവ് കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്‍ഡിന്റെ ഭാഗമായി ആശുപത്രി വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ Kasaragod, Kerala, news, Rajapuram, Top-Headlines, accused, Ganja, 2 attempt to escape from Police custody; held
രാജപുരം: (www.kasargodvartha.com 04.06.2020) കഞ്ചാവ് കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്‍ഡിന്റെ ഭാഗമായി ആശുപത്രി വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ ടോയ്‌ലറ്റിന്റെ ജനല്‍ ഇളക്കി മാറ്റി ചാടിപോയി. പ്രതികള്‍ക്ക് വേണ്ടി പോലീസും ജയില്‍ അധികൃതരും തിരച്ചില്‍ ആരംഭിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലാവുകയും ചെയ്തു.

ബുധനാഴ്ച രാത്രി ഏഴ് മണിക്കും എട്ട് മണിക്കും ഇടയില്‍ രാജപുരം പൂടങ്കല്ല് ആശുപത്രിയിലാണ് സംഭവം. തലശ്ശേരി ധര്‍മ്മടത്തെ സല്‍മാന്‍ മിന്‍ഹാജ് (26), കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ അര്‍ഷാദ് (23) എന്നിവരാണ് രക്ഷപ്പെട്ടത്. കഞ്ചാവ് കടത്തുകയായിരുന്ന മൂന്ന് പേരെ കുമ്പള  പോലീസാണ് തിങ്കളാഴ്ച രാത്രിയോടെ പിടികൂടിയത്. ഇവരോടൊപ്പം അറസ്റ്റിലായ കുമ്പള മുഗു റോഡിലെ മുഹമ്മദ് ശരീഫ് (20) ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നു. കോവിഡ് കാലമായതിനാല്‍ ജില്ലയില്‍ എല്ലാ കേസിലും അറസ്റ്റിലാകുന്ന പ്രതികളെ റിമാന്‍ഡ് ചെയ്ത് നിരീക്ഷത്തിനായി പൂടങ്കല്ല് ആശുപത്രി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. നിരീക്ഷണ കാലാവധി കഴിഞ്ഞവരെ മാത്രമാണ് കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലേക്കും മറ്റും മാറ്റുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മജിസ്‌ട്രേറ്റുമാര്‍ റിമാന്‍ഡ് ചെയ്ത് നിരീക്ഷണത്തിനയക്കുന്നത്. കാസര്‍കോട്, കാഞ്ഞങ്ങാട്, ചീമേനി ജയിലുകളില്‍ നിന്ന് മൂന്ന് ജയില്‍ ഉദ്യോഗസ്ഥരാണ് പൂടങ്കല്ല് ആശുപത്രിയില്‍ പ്രതികള്‍ക്കായി കാവലുള്ളത്.

ഇവര്‍ വാര്‍ഡ് പുറമെ നിന്നും പൂട്ടി കാവലിരിക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെ പ്രതികളുടെ കണക്കെടുത്തപ്പോഴാണ് രണ്ട് പേര്‍ ചാടി പോയ വിവരം അറിയുന്നത്. ജനറല്‍ വാര്‍ഡില്‍ ഏഴ് റിമാന്‍ഡ് തടവുകാരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. പ്രതികള്‍ രക്ഷപ്പെട്ടതായി അറിഞ്ഞതോടെ തിരച്ചില്‍ ഊര്‍ജിതമാക്കുകയും രാജപുരം ചുള്ളിക്കരയില്‍ വെച്ച് പിടിയിലാവുകയുമായിരുന്നു.


Keywords: Kasaragod, Kerala, news, Rajapuram, Top-Headlines, accused, Ganja, 2 attempt to escape from Police custody; held
  < !- START disable copy paste -->