Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്യസംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട്ടേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഒഴുകുന്നു; വില്‍പന നടത്തുന്നതിനിടെ 2 പേര്‍ പിടിയില്‍

അന്യസംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട്ടേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഒഴുകുന്നു kasaragod, news, Kerala, arrest, Police, Panmasala, Mogral puthur, 2 arrested with Panmasala
കാസര്‍കോട്: (www.kasargodvartha.com 19.06.2020) അന്യസംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട്ടേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഒഴുകുന്നു. വില്‍പന നടത്തുന്നതിനിടെ രണ്ടു പേര്‍ പിടിയിലായി. മൊഗ്രാല്‍ പുത്തൂരില്‍ വില്‍പന നടത്തുന്നതിനിടെ 50 പാക്കറ്റ് പാന്‍മസാലയുമായി ഷാഫി (62)യെയും ബ്ലാര്‍കോഡ് വില്‍പന നടത്തുന്നതിനിടെ 255 പാക്കറ്റ് പാന്‍മസാലയുമായി അബ്ദുര്‍ റഹ് മാനെ (41)യും ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

കര്‍ണാടകയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട്ടേക്ക് ട്രക്കിലും ബസിലുമായി വ്യാപകമായി നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തുന്നതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഏതാനും പേര്‍ പാന്‍മസാലയുമായി പിടിയിലായിരുന്നു.

kasaragod, news, Kerala, arrest, Police, Panmasala,  Mogral puthur, 2 arrested with Panmasala

Keywords: kasaragod, news, Kerala, arrest, Police, Panmasala,  Mogral puthur, 2 arrested with Panmasala
  < !- START disable copy paste -->