Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 14 പേരില്‍ 3 വയസുള്ള പെണ്‍കുഞ്ഞും

കാസര്‍കോട്ട് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 14 പേരില്‍ മൂന്ന് വയസുള്ള പെണ്‍കുഞ്ഞും. മെയ് 19 ന് ഖത്തറില്‍ നിന്നും വരികയും 28 ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത Kasaragod, Kerala, News, COVID-19, Top-Headlines, Trending, Baby, 14 including baby test covid positive in Kasaragod
കാസര്‍കോട്: (www.kasargodvartha.com 01.06.2020) കാസര്‍കോട്ട് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 14 പേരില്‍ മൂന്ന് വയസുള്ള പെണ്‍കുഞ്ഞും. മെയ് 19 ന് ഖത്തറില്‍ നിന്നും വരികയും 28 ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത യുവതിയുടെ കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പുരുഷന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ വിദേശത്ത് നിന്ന് വന്നവതും 12 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 96 ആയി.

മെയ് 25 ന് ബസില്‍ വന്ന 38 വയസുകാരന്‍, മെയ് 20 ന് ഒരേ ബസില്‍ വന്ന 44, 45 വയസുള്ളവര്‍, മെയ് 17 ന് ബസില്‍ വന്ന 36 വയസുകാരന്‍, മെയ് 26 ന് ബസില്‍ വന്ന 29 വയസുകാരന്‍, മെയ് 23 ന് ബസില്‍ വന്ന 39 വയസുകാരന്‍, മെയ് 19 ന് ബസില്‍ വന്ന 54 വയസുകാരന്‍, മെയ് 20 ന് ടാക്സി കാറില്‍ വന്ന 39 വയസുകാരന്‍, മെയ് 21 ന് ഒരേ ബസില്‍ വന്ന 49, 46, 56, 39 വയസുള്ളവര്‍, മെയ് 18 ന് ഖത്തറില്‍ നിന്ന് വന്ന 36 വയസുകാരന്‍ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3766 പേര്‍

വീടുകളില്‍  3114 പേരും ആശുപത്രികളില്‍ 652  പേരുമുള്‍പ്പെടെ 3766 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 393 സാമ്പിളുകളുടെ  പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രിയിലും വീടുകളിലുമായി 351 പേരെ നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

 Kasaragod, Kerala, News, COVID-19, Top-Headlines, Trending, Baby, 14 including baby test covid positive in Kasaragod


Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, Baby, 14 including baby test covid positive in Kasaragod