Join Whatsapp Group. Join now!
Aster MIMS 10/10/2023

മീന്‍പിടിക്കുന്നതിനിടെ കുളത്തില്‍ വീണ് 13 വയസുള്ള പെണ്‍കുട്ടി മുങ്ങിമരിച്ചു

മീന്‍പിടിക്കുന്നതിനിടെ കുളത്തില്‍ വീണ് 13 വയസുള്ള പെണ്‍കുട്ടി മുങ്ങിമരിച്ചു Kerala, news, Kochi, Girl, Death, fish, 13 year old girl drowned to death
എറണാകുളം: (www.kasargodvartha.com 21.06.2020) മീന്‍പിടിക്കുന്നതിനിടെ കുളത്തില്‍ വീണ് 13 വയസുള്ള പെണ്‍കുട്ടി മുങ്ങിമരിച്ചു. പെരുമ്പാവൂര്‍ മുടിക്കല്‍ ചാഴികുളത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മുടിയ്ക്കല്‍ സ്വദേശിനി രമ്യ (13) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു.

മറ്റു കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് രമ്യയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പിന്നീട് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Kerala, news, Kochi, Girl, Death, fish, 13 year old girl drowned to death


Keywords: Kerala, news, Kochi, Girl, Death, fish, 13 year old girl drowned to death