Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ 3 പേര്‍ സ്ത്രീകള്‍; ഒരു യുവാവിന് രോഗംപിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ

കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ മൂന്നു പേര്‍ സ്ത്രീകള്‍. ഒരു യുവാവിന് സമ്പര്‍ക്കത്തിലൂടെയും കോവിഡ് സ്ഥിരീകരിച്ചു. Kasaragod, Kerala, news, Top-Headlines, COVID-19, Trending,12 including 3 women covid positive in Kasaragod
കാസര്‍കോട്: (www.kasargodvartha.com 04.06.2020) കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ മൂന്നു പേര്‍ സ്ത്രീകള്‍. ഒരു യുവാവിന് സമ്പര്‍ക്കത്തിലൂടെയും കോവിഡ് സ്ഥിരീകരിച്ചു. ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും അഞ്ച് പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്. നിലവില്‍ കോവിഡ് ചികിത്സയിലുള്ളത് 109 രോഗികളാണ്.

ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 50 വയസുകാരന്‍, ഇദ്ദേഹത്തിന്റെ 16 വയസുള്ള മകള്‍, മെയ് 22 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 44 വയസുകാരന്‍, ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന  42 വയസുകാരന്‍, മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 48 വയസുകാരന്‍ (ഇദ്ദേഹം മഹാരാഷ്ട്രയില്‍ നിന്നും വന്നിട്ടുള്ള സുഹൃത്തിനോടൊപ്പമാണ് താമസിച്ചിരുന്നത്), മെയ് 18 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 21 വയസുകാരി, മെയ് 19 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുകാരന്‍, മെയ് 28 ന് കുവൈത്തില്‍ നിന്നെത്തിയ 24, 25 വയസുള്ളവര്‍, മെയ് 29 ന് ദുബൈയില്‍ നിന്നെത്തിയ 21 വയസുകാരി, മെയ് 31 ന് ഷാര്‍ജയില്‍ നിന്നെത്തിയ 48 വയസുകാരന്‍, സമ്പര്‍ക്കത്തിലൂടെ 25 വയസുകാരന്‍ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.



വീടുകളില്‍ 3269 പേരും സ്ഥാപനങ്ങളില്‍ 671 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3940 പേരാണ്. 739 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 255 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending,12 including 3 women covid positive in Kasaragod
  < !- START disable copy paste -->