Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 10 പേരും പുറത്തുനിന്നെത്തിയവര്‍; 6 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 10 പേരും പുറത്തുനിന്നെത്തിയവര്‍ kasaragod, Kerala, news, COVID-19, Trending, Top-Headlines, case, 10 Covid positive cases in Kasaragod
കാസര്‍കോട്: (www.kasargodvartha.com 11.06.2020) കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 10 പേരും പുറത്തുനിന്നെത്തിയവര്‍. എട്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി.

ജൂണ്‍ അഞ്ചിന് ട്രെയിനിന് വന്ന 64 വയസുകാരന്‍, ജൂണ്‍ ഏഴിന് ടാക്സി കാറില്‍ വന്ന ഒരേ കുടുംബത്തിലെ 21, 54, 23 വയസുള്ളവര്‍, ജൂണ്‍ ആറിന് ട്രെയിനിന് വന്ന 40 വയസുകാരന്‍, മെയ് 24 ന് ബസിന് വന്ന 28 വയസുകാരന്‍, മെയ് 28 ന് ട്രെയിനിന് ഒന്നിച്ച് വന്ന 33, 46 വയസുള്ളവര്‍,  ജൂണ്‍ അഞ്ചിന് കുവൈത്തില്‍ നിന്ന് വന്ന 63 വയസുകാരന്‍, ജൂണ്‍ എട്ടിന് സൗദിയില്‍ നിന്നെത്തിയ 27 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
 kasaragod, Kerala, news, COVID-19, Trending, Top-Headlines, case, 10 Covid positive cases in Kasaragod


Keywords: kasaragod, Kerala, news, COVID-19, Trending, Top-Headlines, case, 10 Covid positive cases in Kasaragod