Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്ലസ് ടു വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതി ജാമ്യം നേടിയത് കബളിപ്പിച്ച്‌, കുറ്റപത്രം നല്‍കിയില്ലെന്ന പ്രതിഭാഗത്തെ പ്രോസിക്യൂഷനും പിന്തുണച്ചു, ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നൽകുമെന്ന് പോലീസ്

പ്ലസ് ടു വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതി ജാമ്യം നേടിയത് കബളിപ്പിച്ച് Youth gets bail in murder case, police says will file appeal in court
കൊച്ചി: (www.kasargodvartha.com 30.05.2020) മരട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ഷാ ഹൈക്കോടതിയെ കബളിപ്പിച്ച്‌ ജാമ്യം നേടി. കുറ്റപത്രം നല്‍കിയില്ലെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷനും പിന്തുണച്ചതാണ് ജാമ്യം ലഭിക്കാന്‍ കാരണമായത്. തുറവൂര്‍ സ്വദേശിനിയായ 17കാരിയെയാണ് മോഷ്ടിച്ച കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ചത്. പ്രതിഭാഗത്തിനൊപ്പം പ്രോസിക്യൂഷനും ഒത്തുകളിച്ചതാണ് കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അതേസമയം ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നൽകുമെന്ന് പോലീസ് അറിയിച്ചു.


Safarsha accused in murder case

കേസില്‍ ജനുവരി എട്ടിനാണ് പനങ്ങാട് സ്വദേശി സഫര്‍ ഷാ അറസ്റ്റിലാകുന്നത്. കേസ് അന്വേഷിച്ച എറണാകുളം സെന്‍ട്രല്‍ സിഐ ഏപ്രില്‍ ഒന്നിന് വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കോടതി സ്വീകരിച്ചു. 83-ആം ദിവസം കുറ്റപത്രം നല്‍കിയതിനാല്‍ പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയ സഫര്‍ ഷായുടെ അഭിഭാഷകന്‍ 90 ദിവസമായിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വാദിച്ചു. പ്രതിയുടെ കള്ളവാദം അംഗീകരിക്കുകയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകനും. ഇതോടെയാണ് സെക്ഷന്‍ 167 പ്രകാരം ഹൈക്കോടതി ഇയാള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മകളെ കൊലപ്പെടുത്തിയ സഫര്‍ മകളെ പല തവണ ശല്യപ്പെടുത്തിയിരുന്നതായി പിതാവ് വെളിപ്പെടുത്തിയിരുന്നു.

തമിഴ്‌നാട്ടിലെ വാല്‍പ്പാറക്ക് സമീപമുള്ള തേയിലത്തോട്ടത്തില്‍ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം പോലിസ് കണ്ടെത്തിയത്. ബന്ധം തുടരാനാകില്ലെന്ന് പെൺകുട്ടി പറഞ്ഞതില്‍ പ്രകോപിതനായാണ് കൊലപതാകമെന്നായിരുന്നു  സഫറിന്റെ മൊഴി. ചാലക്കുടി - അതിരപ്പള്ളി റൂട്ടില്‍ ഇരുവരും കാറില്‍ സഞ്ചരിച്ചിരുന്നുവെന്ന സൂചനയെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹം കണ്ടെത്തുമ്പോൾ പെൺകുട്ടിയുടെ ശരീരമാസകലം കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

Summary: Youth gets bail in murder case, police says will file appeal in court