Join Whatsapp Group. Join now!
Aster MIMS 10/10/2023

ചക്ക തലയില്‍ വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു

തലയില്‍ ചക്ക വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന് Kannur, news, Kerala, COVID-19, Trending, Injured, hospital, Top-Headlines

കണ്ണൂര്‍: (www.kasargodvartha.com 24.05.2020) തലയില്‍ ചക്ക വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ കാസര്‍കോട് സ്വദേശിയായ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. സാരമായ പരിക്കുള്ളതിനാല്‍ ഇയാള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. അതേസമയം ഇയാള്‍ക്ക് കോവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കാസര്‍കോട് സ്വദേശിയായതിനാല്‍ ഇയാളുടെ സ്രവം ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് ലഭിച്ച പരിശോധന ഫലത്തിലാണ് കോവിഡ് പോസിറ്റീവായത്.

നേരത്തെ ഇതുകൂടാതെ മറ്റു രോഗങ്ങള്‍ക്കു ചികിത്സ തേടിയെത്തിയ രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവള ഉദ്യോഗസ്ഥനായ യുവാവ് കാരപേരാവൂരിനടുത്തു ബൈക്ക് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പുതുച്ചേരി സ്വദേശിയായതിനാല്‍ സ്രവ പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്ന് ഫലം വന്നപ്പോള്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു.

ധര്‍മടം സ്വദേശിനിയെ നാഡി സംബന്ധമായ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവര്‍ക്കും ശസ്ത്രക്രിയ ആവശ്യമായി വരുകയും ചെയ്തിരുന്നു. കണ്ണൂരില്‍ നിന്നുള്ള രോഗിയായതിനാല്‍ സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം പോസിറ്റീവ്. അതേസമയം ഇവര്‍ക്കും കോവിഡ് ലക്ഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആശങ്കയിലാണ്.

Kannur, News, Kerala, COVID-19, Trending, Injured, hospital, Top-Headlines, Youth, Test, Youth confirms covid 19 in  Kannur

Keywords: Kannur, News, Kerala, COVID-19, Trending, Injured, hospital, Top-Headlines, Youth, Test, Youth confirms covid 19 in  Kannur