Join Whatsapp Group. Join now!
Aster MIMS 10/10/2023

ബി സി അഷ്‌റഫിന്റെ അപ്രതീക്ഷിത വേര്‍പാട് ഇപ്പോഴും വിശ്വസിക്കാനാവാതെ നാട്ടുകാരും കൂട്ടുകാരും

കൂളിയങ്കാല്‍ പ്രദേശത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ബി സി അഷറഫ് kasaragod, news, Kerala, Death, Treatment, hospital,
ആറങ്ങാടി: (www.kasargodvartha.com 14.05.2020) കൂളിയങ്കാല്‍ പ്രദേശത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ബി സി അഷറഫ് എന്ന ചെറുപ്പക്കാരന്റെ ജനാസ കൂളിയങ്കാല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. മകളുടെ വിവാഹവും തന്റെ സ്വപ്നമായിരുന്നു. വീടിന്റെ പ്രവേശനവും ഒന്നിച്ചു നടത്താന്‍ മൂന്നര മാസം മുമ്പ് നാട്ടിലെത്തിയതായിരുന്നു. രണ്ടു ചടങ്ങുകളും ഭംഗിയായി നടത്തുകയും തുടര്‍ന്ന് കുവൈത്തിലേക്ക് ഒരുക്കത്തിനിടയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും യാത്ര മാറ്റിവെക്കുകയും ചെയ്തു. ഇതിനിടയ്ക്ക് കലശലായ വയറുവേദനയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

വയറുവേദന അപ്പന്റിക്സാണെന്നു കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലായിരിക്കെ വീണ്ടും വേദന വരികയും സ്ഥിതി ആശങ്കാജനകമാവുകയും ചെയ്തതോടെ കണ്ണൂരിലെ ആശുപത്രിയിലെത്തിക്കുകയും ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു. നാട്ടിലെ മത സാമൂഹിക കലാകായിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി നാട്ടുകാര്‍ക്കിടയില്‍ പ്രിയങ്കരനും, ഗള്‍ഫു നാടുകളില്‍ സകല മേഖലകളിലും വ്യക്തി പ്രഭാവം കൊണ്ടും ജനങ്ങള്‍ക്കിടയില്‍ പെരുമാറ്റവും പ്രവര്‍ത്തനവും കൊണ്ട് വലിയൊരു സൗഹൃദ വലയം തീര്‍ത്ത ബിസി എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന ബിസി അഷറഫിന്റെ അപ്രതീക്ഷിത വേര്‍പാട് വിശ്വസിക്കാനാവാതെയാണ് ഇപ്പോഴും നാട്ടുകാരും കൂട്ടുകാരും.

അബൂദബിയില്‍ പല മേഖലകളിലായി വര്‍ഷങ്ങളോളം ജോലിചെയ്തിരുന്ന കാലത്ത് ഒട്ടേറെ സംഘടനകളിലെ മികച്ച സംഘടകന്‍ കൂടിയായിരുന്നു. പിന്നീട് യുഎഇ വിട്ട് കുവൈറ്റിലെ ഹസാവി ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. കുവൈത്തില്‍ അദ്ദേഹം താമസിക്കുന്ന റൂമിലാണ് നാട്ടുകാരുടെയും ജമാഅത്ത് കമ്മറ്റിയുടെയും യോഗം ചേരാറുള്ളത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ അദ്ദേഹം താമസിക്കുന്ന റൂമില്‍ നാട്ടുകാരുടെ ഒരുമിച്ചു കൂടിയുള്ള ഒരു ആഘോഷമാണ് ഉണ്ടാകാറ്. ഏത് സമയത്തു പോയാലും അദ്ദേഹത്തിന്റെ റൂമില്‍ നാട്ടുകര്‍ക്കുള്ള ഭക്ഷണം ഉണ്ടാവും. പ്രതേകിച്ചു വെള്ളിയാഴ്ച ഭക്ഷണം റെഡിയാക്കി നാട്ടുകാരെ വിളിച്ചു സല്‍ക്കരിക്കും. രണ്ട് വര്‍ഷം മുമ്പ് കുവൈത്ത് അല്‍ മദീന ളര കൂളിയങ്കല്‍ എന്ന നാട്ടുകാരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു. അതിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അബ്ബാസിയ പാര്‍ക്കില്‍ വെച്ചു നടത്ത്തിയപ്പോള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന അദ്ദേഹം മികച്ച ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായാരിന്നു.

കാഞ്ഞങ്ങാട് പ്രദേശത്ത് എവിടെയെങ്കിലും ക്രിക്കറ്റ് മത്സരം ഉണ്ടങ്കില്‍ അവിടെ ബിസിയുടെ ടീമും ഉണ്ടാവും. അത്രമേല്‍ ക്രിക്കറ്റിനെ സ്‌നേഹിച്ച വ്യക്തിയെ കൂടിയാണ് കളിക്കളത്തിനു നഷ്ടപെട്ടത്. കുവൈത്ത് ഐ എം സി സി സംഘടന രംഗത്തു മികച്ച സ്ഥാനം വഹിക്കുക കൂടിയായിരുന്നു. കാഞ്ഞങ്ങാട്ടെ പഴയകാല ടാക്‌സി ഡ്രൈവര്‍ പരേതനായ ബി സി മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: മിസ് രിയ. മക്കള്‍: മാജിത, അജ്മല്‍, ഫാത്വിമ. സഹോദരങ്ങള്‍: റഫീഖ് (അബുദാബി), സാഹിദ്, ജമീല.

നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഹ്മൂദ് മുറിയാനാവി സംയുത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത്, മലബാര്‍ വാര്‍ത്ത പത്രധിപര്‍ ബഷീര്‍ ആറങ്ങാടി, എ ഹമീദ് ഹാജി, കൗണ്‍സിലര്‍മാരായ മുഹമ്മദ് കുഞ്ഞി, എം പി ജാഫര്‍ ,വ്യവസായ പ്രമുഖന്‍ മൂലക്കടത്തു ഹമീദ് ഹാജി, കൂളിയാങ്കല്‍ ജുമാമസ്ജിദ്, മുന്‍ ജനറല്‍ സെക്രട്ടറി പിവി അബ്ദുല്‍ ലത്തീഫ് തുടങ്ങി സമൂഹത്തിലെ ഉന്നതര്‍ മയ്യിത്ത് കണാനെത്തി അനുശോചനമറിയിച്ചു.


                                                                                                        -നാസര്‍ കൊട്ടിലങ്ങാട്


Keywords: Kasaragod, News, Kerala, Death, Treatment, hospital, young man died while undergoing treatment