Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്വേഷി നേതാവ് കെ അജിതയുടെ മകളോടൊപ്പം താമസിച്ചു വന്നിരുന്ന കാഞ്ഞങ്ങാട്ടെ യുവതിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അന്വേഷി നേതാവ് കെ അജിതയുടെ മകളോടൊപ്പം താമസിച്ചു വന്നിരുന്ന Kanhangad, news, kasaragod, Death, Woman, Police, court, enquiry
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.05.2020) അന്വേഷി നേതാവ് കെ അജിതയുടെ മകളോടൊപ്പം താമസിച്ചു വന്നിരുന്ന കാഞ്ഞങ്ങാട്ടെ യുവതിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിയും ഇപ്പോള്‍ പുതുക്കൈയില്‍ താമസക്കാരുമായ ഗിരീഷ് - മിനി ദമ്പതികളുടെ മകള്‍ അഞ്ജന കെ ഹരീഷി (21)നെയാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കും പോലീസിനും വിവരം ലഭിച്ചത്.

തലശേരി ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ഥിനിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് മിനി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടന്നു വരുന്നതിനിടെ അഞ്ജന ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. പോലീസ് ഹോസ്ദുര്‍ഗ് കോടതിയില്‍ അഞ്ജനയെ ഹാജരാക്കിയതിനെ തുടര്‍ന്ന് അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് അന്വേഷി നേതാവ് അജിതയുടെ മകളോടൊപ്പം കോടതി വിട്ടയക്കുകയായിരുന്നു.

അതിനു ശേഷം അജിതയുടെ മകളുടെ കൂടെയായിരുന്നു അഞ്ജന താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് അഞ്ജനജീവനൊടുക്കിയെന്ന വിവരം ബന്ധുക്കള്‍ക്കും പൊലീസിനും ലഭിച്ചത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. അഞ്ജനയ്ക്ക് നക്‌സല്‍ സംഘടനകളുമായി ബന്ധമുണ്ടോയെന്ന സംശയം ഉയര്‍ന്നു വന്നിട്ടുണ്ട്. സഹോദരങ്ങള്‍: അനഘ, ശ്രീഹരി.

Kanhangad, news, kasaragod, Death, Woman, Police, court, enquiry, woman was found dead in Goa


Keywords: Kanhangad, news, kasaragod, Death, Woman, Police, court, enquiry, woman was found dead in Goa