Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രസവത്തിനു ശേഷം വീട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞ് അസ്വസ്ഥത അനുഭവപ്പെട്ട യുവതി മരിച്ചു

പ്രസവത്തിനു ശേഷം വീട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞ് അസ്വസ്ഥത അനുഭവപ്പെട്ട യുവതി മരിച്ചു. ബന്തിയോട് കയ്യാര്‍ നഗറിലെ ഇബ്രാഹിം Kasaragod, Kerala, news, Top-Headlines, Death, Obituary, Bandiyod, Pallikara, Woman died after delivery
കാസര്‍കോട്: (www.kasargodvartha.com 19.05.2020) പ്രസവത്തിനു ശേഷം വീട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞ് അസ്വസ്ഥത അനുഭവപ്പെട്ട യുവതി മരിച്ചു. ബന്തിയോട് കയ്യാര്‍ നഗറിലെ ഇബ്രാഹിം- മറിയുമ്മ ദമ്പതികളുടെ മകളും പള്ളിക്കര പള്ളിപ്പുഴയിലെ സവാദിന്റെ ഭാര്യയുമായ ഖദീജത്ത് റമീസ (26) ആണ് മരിച്ചത്.

ആഴ്ചകള്‍ക്ക് മുമ്പ് റമീസ പെണ്‍കുഞ്ഞിന് ജന്മ നല്‍കിയിരുന്നു. സുഖപ്രസവമായിരുന്നു. ഇതിനു ശേഷം ബന്തിയോട്ടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ആഇശത്ത് ഷിഫ എന്ന് കുഞ്ഞിന് പേര് നല്‍കി. കഴിഞ്ഞ ബുധനാഴ്ചയാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ റമീസയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സ നടത്തിവരുന്നതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

മൃതജേഹം കയ്യാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Bandiyod, Pallikara, Woman died after delivery
  < !- START disable copy paste -->