city-gold-ad-for-blogger

ട്രെയിൻ സർവീസ്: കാസർകോട് അടക്കം നാലിടങ്ങളിൽ റിസര്‍വേഷന്‍ സൗകര്യം

പാലക്കാട്: (www.kasargodvartha.com 26.05.2020) നിലവില്‍ ഓടുന്നതും ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്നതുമായ ആറു ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പാലക്കാട് ഡിവിഷനില്‍ കാസർകോട് അടക്കം നാലു കേന്ദ്രങ്ങളില്‍ കൂടി റിസര്‍വേഷന്‍ തുടങ്ങി. കാസർകോടിന് പുറമെ പാലക്കാട് ജങ്ഷന്‍, തിരൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയത്.  ഇവിടെ റീഫണ്ട് സൗകര്യം ലഭ്യമാവില്ല. നേരത്തെ കോഴിക്കോട്, മംഗളൂരു ജങ്ഷന്‍ എന്നിവിടങ്ങളില്‍ റിസര്‍വേഷന്‍ തുടങ്ങിയിരുന്നു.
ട്രെയിൻ സർവീസ്: കാസർകോട് അടക്കം നാലിടങ്ങളിൽ റിസര്‍വേഷന്‍ സൗകര്യം


മുംബൈ, ഡല്‍ഹി നഗരങ്ങളിലേക്കുള്ള നേത്രാവതി, മംഗള, തുരന്തോ, രാജധാനി വണ്ടികള്‍ക്കും കേരളത്തിൽ ഓടുന്ന രണ്ട് ജനശതാബ്ദികള്‍ക്കുമാണ് ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ സൗകര്യം. മറ്റു അഞ്ച് ട്രെയിനുകള്‍ ജൂണ്‍ ഒന്നിന് തുടങ്ങും. കേരളത്തില്‍നിന്നുള്ള ട്രെയിനുകളെല്ലാം കൊങ്കണ്‍ വഴിയാണ്. രാജധാനിയടക്കം 30 ട്രെയിനുകളാണ് രാജ്യമൊട്ടുക്ക് സർവീസ് നടത്തുന്നത്. ജൂണ്‍ ഒന്നുമുതല്‍ 100 ട്രെയിനുകൾ കൂടി ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

Summary: Train service: Reservation at four places including Kasargod, Kannur, kasaragod, Kerala, Kozhikode, Mangalore, news, Palakkad, Railway, Railway station, State, Top-Headlines, Train,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia