city-gold-ad-for-blogger

പച്ചക്കറിയുമായി കാസര്‍കോട്ടേക്ക് വരികയായിരുന്ന ടെമ്പോ വാന്‍ മംഗളൂരുവില്‍ അപകടത്തില്‍പെട്ടു

മംഗളൂരു: (www.kasargodvartha.com 14.05.2020) പച്ചക്കറിയുമായി കാസര്‍കോട്ടേക്ക് വരികയായിരുന്ന ടെമ്പോ വാന്‍ മംഗളൂരുവില്‍ അപകടത്തില്‍പെട്ടു. കെ എല്‍ 14 വി 3651 നമ്പര്‍ ടെമ്പോ വാനാണ് മംഗളൂരു പമ്പ് വെല്‍ ഫ്‌ളൈ ഓവറില്‍ വ്യാഴാഴ്ച രാവിലെ 7.15 മണിയോടെ ടിപ്പറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നന്ദൂരില്‍ നിന്നും പച്ചക്കറി കയറ്റി കാസര്‍കോട്ടേക്ക് വരികയായിരുന്ന ടെമ്പോ വാന്‍. ഫ്‌ളൈ ഓവറില്‍ വെച്ച് അമിത വേഗതയില്‍ മറികടന്ന ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ടെമ്പോ ടിപ്പറുമായി കൂട്ടിയിടിച്ചത്. വിവരമറിഞ്ഞ് ട്രാഫിക് പോലീസും സ്ഥലത്തെത്തി.
പച്ചക്കറിയുമായി കാസര്‍കോട്ടേക്ക് വരികയായിരുന്ന ടെമ്പോ വാന്‍ മംഗളൂരുവില്‍ അപകടത്തില്‍പെട്ടു

Keywords:  Mangalore, news, kasaragod, Kerala, Accident, Tempo rams into tipper on Pumpwell flyover, driver injured
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia