city-gold-ad-for-blogger

എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി

നീലേശ്വരം: (www.kasargodvartha.com 15.05.2020) കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കപ്പെട്ട എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുവാനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് നീലേശ്വരം നഗരസഭയില്‍ തുടക്കമായി. മെയ് 26 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്.

നീലേശ്വരം നഗരസഭയിലെ വിദ്യാലയങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നാഷണല്‍ സര്‍വ്വീസ് സ്‌കീമുമായി സഹകരിച്ച് രണ്ട് വീതം മാസ്‌ക്കുകള്‍ നല്‍കുവാനും, പരീക്ഷകള്‍ നടക്കുന്ന എല്ലാ ക്ലാസ് റൂമുകളിലും സാനിറ്റൈസര്‍ നഗരസഭ ലഭ്യമാക്കുവാനും തീരുമാനമെടുത്തു. പരീക്ഷകള്‍ക്കു മുമ്പായി സ്‌കൂളുകളും ക്ലാസ് മുറികളും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ സാമൂഹ്യ അകലം പാലിച്ച് ശുചീകരിക്കുവാനും, ക്ലാസ് മുറികള്‍ അണു വിമുക്തമാക്കുവാനും തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടാതെ ശാരീരിക അകലം പാലിക്കുവാനും കോവിഡ് -19 പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കുവാനും തീരുമാനിച്ചു.
എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി

ഇത് സംബന്ധിച്ച് നഗരസഭ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി, വൈസ് ചെയര്‍പേഴ്സണ്‍ വി.ഗൗരി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍,  പി.വി.രാമചന്ദ്രന്‍മാസ്റ്റര്‍, കെ.തങ്കമണി, കെ.വി.രാധ, എന്‍.പി.ഐഷബി, പി.ഭാര്‍ഗ്ഗവി, എം.സാജിത കോട്ടപ്പുറം ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ എന്‍.അബ്ദുള്‍ ലത്തീഫ്, രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ഷാജിമാസ്റ്റര്‍, രാജാസ് ഹെഡ്മിസ്ട്രസ് കലാ ശ്രീധര്‍, മറ്റ് ചുമതലപ്പെട്ട അദ്ധ്യാപകര്‍ , പി.ടി.എ പ്രസിഡണ്ടുമാരായ മടിയന്‍ ഉണ്ണികൃഷ്ണന്‍, മമ്മു കോട്ടപ്പുറം എന്നിവര്‍ പങ്കെടുത്തു.



Keywords: Kasaragod, Kerala, News, SSLC, Examination, SSLC Exam preparations started

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia