Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് ബാധിതൻ ബാർബർ ഷോപ്പിൽ ? പ്രചരിക്കുന്നത് വ്യാജവാർത്ത

വൊർക്കാടിയിൽ കോവിഡ് രോഗബാധിതൻ ബാർബർ തൊഴിലാളിയെ വിളിച്ചുവരുത്തി മുടി വെട്ടിച്ചുവെന്നും അതിനാൽ സമ്പർക്കസാധ്യത ഉണ്ടെന്നുമുള്ള തരത്തിൽ Kasaragod, Manjeshwaram, Kerala, News, COVID-19, Fake, spreading fake news about covid 19
മഞ്ചേശ്വരം: (www.kasargodvartha.com 25.05.2020) വൊർക്കാടിയിൽ കോവിഡ് രോഗബാധിതൻ ബാർബർ തൊഴിലാളിയെ വിളിച്ചുവരുത്തി മുടി വെട്ടിച്ചുവെന്നും അതിനാൽ സമ്പർക്കസാധ്യത ഉണ്ടെന്നുമുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബി എ അബ്ദുൽ മജീദ് അറിയിച്ചു. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ നാടിനെയാകെ ആശങ്കയിലാക്കുകയാണ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം "കാസർകോട് വാർത്ത"യോട് പറഞ്ഞു.

ഞായറാഴ്ച രാത്രി മുതലാണ് ചിലർ വാട്സാപ്പിലും മറ്റും വ്യാജവാർത്ത
വ്യാപകമായി പ്രചരിപ്പിച്ചത്. മഹാരാഷ്ട്രയിൽ നിന്നും വന്ന കോവിഡ് ബാധിതനായ വ്യക്തി ബാർബർ തൊഴിലാളിയെ വീട്ടിൽ വിളിച്ചുവരുത്തി തലമുടി വെട്ടിച്ചുവെന്നും മറ്റുമായിരുന്നു വാർത്ത. മാത്രമല്ല ചെറിയ പെരുന്നാളിന് തലേദിവസം പ്രദേശവാസികളായ നിരവധി ചെറുപ്പക്കാർ ഇതേ ബാർബർ തൊഴിലാളിയുടെ കടയിൽ പോയതായും ഈ സാഹചര്യത്തിൽ പഞ്ചായത്തിലാകെ രോഗം പടരുമെന്നും അതിനാൽ പോലീസ് പരക്കെ റെയ്‌ഡ്‌ തുടങ്ങിയെന്നുമായിരുന്നു പ്രചാരണം. രോഗവ്യാപനം ഉണ്ടായേക്കാമെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മറ്റും പറയുന്നുമുണ്ട്.

ഈ സന്ദേശം ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക് അതിവേഗം പ്രചരിച്ചതോടെ നാട്ടുകാരും പഞ്ചായത്തിലുള്ളവരും ആകെ കടുത്ത ആശങ്കയിലായി. പ്രചരണത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകർ അന്വേഷണം നടത്തിയെങ്കിലും സംഭവം ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടില്ല. ഇതിനിടെ, പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളും കൊട്ടിയടക്കുമെന്നും പോലീസ് വ്യാപക പരിശോധന നടത്തുമെന്നുമുള്ള തരത്തിലും വാർത്ത പ്രചരിപ്പിച്ചു. പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിവിധ ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്തു.
Kasaragod, Manjeshwaram, Kerala, News, COVID-19, Fake, spreading fake news about covid 19

വോർക്കാടി പഞ്ചായത്തിൽ അത്തരമൊരു  സംഭവം ഉണ്ടായിട്ടില്ലെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും പഞ്ചായത്ത്  പ്രസിഡണ്ട് അറിയിച്ചു. കിംവദന്തികളും അഭ്യൂഹങ്ങളും ആരും കണക്കിലെടുക്കരുതെന്നും എന്ത് സംഭവമുണ്ടായാലും ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നൽകുമെന്നും വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിജസ്ഥിതി മനസിലാക്കാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത്. വ്യാജസന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.


Keywords: Kasaragod, Manjeshwaram, Kerala, News, COVID-19, Fake, spreading fake news about covid 19