Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്തിനാണ് ഭയക്കുന്നതെന്ന് ചോദിച്ചു; അപ്പോള്‍ ഉത്രയെ കൊലപ്പെടുത്തിയ കാര്യം സൂരജ് വെളിപ്പെടുത്തിയെന്ന് സുഹൃത്തിന്റെ മൊഴി

എന്തിനാണ് ഭയക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഉത്രയെ കൊലപ്പെടുത്തിയ കാര്യം സൂരജ് തന്നോട് വെളിപ്പെടുത്തിയെന്ന് സുഹൃത്ത് പോലീസിന് മൊഴി Kerala, news, Top-Headlines, Trending, Crime, Sooraj said about murder to friend
കൊട്ടാരക്കര: (www.kasargodvartha.com 29.05.2020) എന്തിനാണ് ഭയക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഉത്രയെ കൊലപ്പെടുത്തിയ കാര്യം സൂരജ് തന്നോട് വെളിപ്പെടുത്തിയെന്ന് സുഹൃത്ത് പോലീസിന് മൊഴി നല്‍കി. പാമ്പുകളെ വാങ്ങിയ കാര്യവും ഉത്രയുടെ മരണത്തെ കുറിച്ചും തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നാണ് സുഹൃത്ത് പോലീസിനോട് വ്യക്തമാക്കിയത്. ഇതുവരെ സൂരജിന്റെ രണ്ട് സുഹൃത്തുക്കള്‍, ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ സ്റ്റോറിന്റെ ഉടമ, ജീവനക്കാരന്‍, സൂരജിന്റെ സഹോദരിയുടെ സുഹൃത്ത് എന്നിവരെ പോലീസ് ചോദ്യം ചെയ്തു.


അറസ്റ്റ് ഉറപ്പായ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി അഭിഭാഷകനെ കാണാന്‍ സൂരജ് ശ്രമിക്കുകയും ചെയ്തിരുന്നു. സഹോദരിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് സൂരജിനെ പോലീസ് പിടികൂടിയത്. ഡി വൈ എസ് പി എ അശോകന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. രാത്രിയിലും ചോദ്യം ചെയ്യല്‍ തുടരുന്നുണ്ട്. പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുമ്പ് ഉറക്കഗുളികയ്‌ക്കൊപ്പം ലഹരിമരുന്നും ഉത്രയ്ക്കു സൂരജ് നല്‍കിയതായാണ് പോലീസ് സംശയിക്കുന്നത്. ഇത് ഉറപ്പിക്കാനായി ഉത്രയുടെ ആന്തരികാവയവ പരിശോധന നടത്തുന്ന രാസപരിശോധനാ ലാബിനെ പോലീസ് സമീപിച്ചിട്ടുണ്ട്.

സൂരജിനു വിഷപ്പാമ്പുകളെ നല്‍കിയ ചാവര്‍കോട് സുരേഷിനെ മാപ്പുസാക്ഷിയാക്കാനും പോലീസ് ശ്രമം തുടങ്ങി. ഇക്കാര്യത്തില്‍ കോടതിയുടെ അനുമതി തേടാനാണ് നീക്കം. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യുകയും ഇതിനു ശേഷമായിരിക്കും അന്തിമ തീരുമാനവും.

Keywords: Kerala, news, Top-Headlines, Trending, Crime, Sooraj said about murder to friend
  < !- START disable copy paste -->