Join Whatsapp Group. Join now!
Aster MIMS 10/10/2023

മന്ത്രി എ സിയും എം സിയും അറിഞ്ഞോ പൈവളിഗെ പഞ്ചായത്ത് പൂട്ടിയത്? സി പി എം നേതാവിന്റെയും ഭാര്യയായ പഞ്ചായത്ത് അംഗത്തിന്റെയും കോവിഡ് നിയമ ലംഘനം തുറന്ന് കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

സി പി എം നേതാവിന്റെയും ഭാര്യയായ പഞ്ചായത്ത് അംഗത്തിന്റെയും കോവിഡ് നിയമ ലംഘനം തുറന്ന് കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ എഫ് ബി പോസ്റ്റ്. നേരത്തെ കോവിഡ് ശക്തമായപ്പോള്‍ നിയമം ലംഘിച്ച് കറങ്ങി നടന്നു എന്നാരോപിച്ച് Kasaragod, Kerala, News, COVID-19, Media worker, Sooppy Vanimel FB post against CPM leader
കാസര്‍കോട്: (www.kasargodvartha.com 16.05.2020) സി പി എം നേതാവിന്റെയും ഭാര്യയായ പഞ്ചായത്ത് അംഗത്തിന്റെയും കോവിഡ് നിയമ ലംഘനം തുറന്ന് കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ എഫ് ബി പോസ്റ്റ്. നേരത്തെ കോവിഡ് ശക്തമായപ്പോള്‍ നിയമം ലംഘിച്ച് കറങ്ങി നടന്നു എന്നാരോപിച്ച് ഏരിയാല്‍ സ്വദേശിക്കെതിരെ കേസെടുക്കുകയും അദ്ദേഹം ഇനി ഗള്‍ഫ് കാണില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ജില്ലാ ഭരണകൂടത്തിന്റെ നടപടി വിലയിരുത്തി കൊണ്ടാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സൂപ്പി വാണിമേലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മന്ത്രി എ.സിയും എം.സിയും അറിഞ്ഞോ പൈവളിഗെ പഞ്ചായത്ത് പൂട്ടിയത്?

പൈവളികെ പഞ്ചായത്ത് കാര്യാലയം അടച്ചുപൂട്ടിയത് വലിയ വാര്‍ത്തയല്ലാതാവുന്നത്  കേരളം അവസാനിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലായതുകൊണ്ടു മാത്രമാവില്ല.
അതിന് വഴിവെച്ചത് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടാവണം എന്ന് ശഠിക്കുന്ന'ചിന്ത'അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരിയായ പഞ്ചായത്ത് അംഗത്തിന് ഇല്ലാതെപോയത് അറിയാഞ്ഞിട്ടും ആവണമെന്നില്ല.

പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി ഷെട്ടി, വൈസ് പ്രസിഡണ്ട് സുനിത,മുന്‍ പ്രസിഡണ്ട് ജയലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി രാജീവന്‍, ഡ്രൈവര്‍ ഹമീദ് എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പരിശോധനക്ക് ശേഷം നിരീക്ഷണത്തിലാണ്.കൊവിഡ് ബാധ സ്ഥിരീകരിച്ച അംഗം ഈ മാസം ഏഴിന് മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍  പങ്കെടുത്തതാണ് ഇത്രയും പേര്‍ ക്വാറന്റൈനില്‍ പോവാനും കാര്യാലയം അടക്കാനും  കാരണം.

ബഹു.മുഖ്യമന്ത്രിയുടെ ഭാഷയില്‍ ഇത് അസാധാരണ അവസ്ഥയാണ്.ഈ അവസ്ഥ ബഹു.തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍ അറിയേണ്ട, മഞ്ചേശ്വരം മണ്ഡലം എം.എല്‍.എ എം.സി.ഖമറുദ്ദീന്‍  മന്ത്രിയെ അറിയിക്കേണ്ട വിഷയമാണ്.
Kasaragod, Kerala, News, COVID-19, Media worker,  Sooppy Vanimel FB post against CPM leader

പൈവളികെ പഞ്ചായത്ത് വനിത അംഗത്തിന് വൈറസ് ബാധയുണ്ടായ റൂട്ട് മാപ്പ് പരിശോധിച്ചാല്‍ സംഭവം അസാധാരണയില്‍ അസാധാരണമാണെന്ന് കാണാം.ഇത്തരം റൂട്ട് മാപ്പ് തയ്യാറാക്കുക മാത്രമല്ല അനിതര സാധാരണ ആവേശത്തോടെ നടപടികള്‍ നീക്കുക കൂടി ചെയ്യുന്ന ഭരണാധികാരിയാണ് കസര്‍ക്കോട്ടുള്ളത് എന്ന് കാണണം.എരിയാലിലെ അമീര്‍ ആര്‍ക്കും കൊറോണ പരത്തിയില്ലെന്നാണല്ലോ ഔദ്യോഗികമായി അറിഞ്ഞത്.എന്നാല്‍ 'അവരിനി ഗള്‍ഫ് കാണില്ല'എന്ന് ശക്തമായി പറയാന്‍ ബഹു.കളക്ടര്‍ക്ക് സാധിച്ചു.
ആ ആര്‍ജ്ജവം ഇപ്പോള്‍ ചോരുന്നതായിട്ടാണ് കാണുന്നത്. വനിത പഞ്ചായത്ത് അംഗത്തിന്റെ റൂട്ട് മാപ്പ് അവരുടെ ഭര്‍ത്താവ് സി.പി.എം മഞ്ചേശ്വരം ഏരിയ മുന്‍ സെക്രട്ടറിയുടെ സഞ്ചാരപഥവുമായി ബന്ധപ്പെട്ടതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളീയരെ കൊണ്ടുവരുന്നതിന് സി.പി.എം നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാര്‍ മുന്നോട്ട് വെച്ച സകല നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും തള്ളി മുംബൈയില്‍ നിന്ന് ഒരാളെ ഒളിപ്പിച്ചു കടത്തുകയാണ് ഈ 'ചിന്ത'ഇല്ലാത്തവന്‍ ചെയ്തത്.ഇയാള്‍ വീട്ടിലും നാട്ടിലും കാഞ്ഞങ്ങാട് ജില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രികളിലും ദിവസങ്ങള്‍ നടത്തിയ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായത് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ്.
മഞ്ചേശ്വരം മണ്ഡലത്തില്‍ ഇത്തരം സാഹചര്യം സൃഷ്ടിച്ച ആള്‍ക്കും ജനപ്രതിനിധിയായ ഭാര്യക്കും എതിരെ മാതൃകാപരമായ എന്ത് നടപടി എടുത്തു എന്ന് ചോദിക്കാനുള്ള അധികാരം മഞ്ചേശ്വരം എം.എല്‍.എ എം.സി.ഖമറുദ്ദീന് ഉണ്ട്.രേഖാമൂലവും വാമൊഴിയായും സാര്‍,അഭിസംബോധനയോടെ മറുപടി നല്‍കാനുള്ള ഉത്തരവാദിത്തം കളക്ടര്‍ക്ക് ഉണ്ടെന്നാണ് വിശ്വാസം.പ്രട്ടകോള്‍ പ്രകാരം കളക്ടറേക്കാള്‍ വളരെ മുകളിലാണ് എം.എല്‍.എ.ജനങ്ങള്‍ നല്‍കിയ ഈ മൂന്നക്ഷരം സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമാണ്.ഏതെങ്കിലും ഉദ്യോഗസ്ഥന്  സര്‍ക്കാര്‍ ഇഷ്ടപ്പെട്ട് കനിഞ്ഞ മൂന്നക്ഷരത്തിന് അടിയറവെക്കാനുള്ളതല്ല അത്.


Keywords: Kasaragod, Kerala, News, COVID-19, Media worker,  Sooppy Vanimel FB post against CPM leader