Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷക്കെത്തിയത് 'എ കെ 47' ല്‍; കൈയ്യോടെ പിടികൂടി പോലീസ്

വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷക്കെത്തിയത് 'എ കെ 47' ല്‍. ഇവരെ പോലീസ് കൈയ്യോടെ പിടികൂടി Thirurangadi, Malappuram, Kerala, News, Students, Police, Bike, Mask, Numberplate, Examination, custody, School Students came with AK 47; bike seized by Police
തിരൂരങ്ങാടി: (www.kasargodvartha.com 29.05.2020) വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷക്കെത്തിയത് 'എ കെ 47' ല്‍. ഇവരെ പോലീസ് കൈയ്യോടെ പിടികൂടി. കെ എല്‍ 10 എ കെ 47 എന്ന ബൈക്കില്‍ പരീക്ഷയ്ക്ക് വന്ന രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടികൂടിയത്. പഴയ ബൈക്കില്‍ ഇത്തരത്തില്‍ നമ്പര്‍ കണ്ടതു ശ്രദ്ധയില്‍പെട്ട പോലീസ് ബൈക്ക് പരിശോധിച്ചപ്പോള്‍ പിറകില്‍ മാത്രമാണ് നമ്പര്‍ പ്ലേറ്റ് കണ്ടത്.

കടയില്‍ മാസ്‌ക് വാങ്ങാന്‍ ബൈക്ക് നിര്‍ത്തിയ ഇരുവരെയും പോലീസ് ചോദ്യം ചെയ്തപ്പോള്‍ പരപ്പനങ്ങാടി സ്വദേശികളാണെന്നും മറ്റൊരാളില്‍ നിന്നു വാങ്ങിയതാണെന്നും ഇവര്‍ പറഞ്ഞു. പരീക്ഷയ്ക്ക് പോകുകയായതിനാല്‍ ഇരുവരോടും പരീക്ഷ കഴിഞ്ഞ ശേഷം സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Thirurangadi, Malappuram, Kerala, News, Students, Police, Bike, Mask, Numberplate, Examination, custody, School Students came with AK 47; bike seized by Police


Keywords: Thirurangadi, Malappuram, Kerala, News, Students, Police, Bike, Mask, Numberplate, Examination, custody, School Students came with AK 47; bike seized by Police