Join Whatsapp Group. Join now!
Aster MIMS 10/10/2023

പുഴയില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് ചെറുപ്പക്കാര്‍, യുവാവിനെ കരക്കെത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍

പെരുന്നാള്‍ ദിവസം പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന യുവാവിനെ കരക്കെത്തിച്ചത് ഒരു കൂട്ടം ചെറുപ്പക്കാരുടെ ആത്മധൈര്യം. ചെറിയ പെരുന്നാള്‍ Mangalore, Karnataka, Eid, River, Suicide, Death, Obituary, News, National
മംഗളൂരു: (www.kasargodvartha.com 24.05.2020) പെരുന്നാള്‍ ദിവസം പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന യുവാവിനെ കരക്കെത്തിച്ചത് ഒരു കൂട്ടം ചെറുപ്പക്കാരുടെ ആത്മധൈര്യം. ചെറിയ പെരുന്നാള്‍ ദിവസമായ ഞായറാഴ്ച ബണ്ട്വാളിലാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന കല്ലട്ക്ക സ്വദേശി നിഷാന്തിനെ (19) സാഹസികമായി കരക്കെത്തിച്ചത്. അവശനായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


നിഷാന്ത് ജീവനൊടുക്കാനായാണ് പുഴയില്‍ ചാടിയത്. ഈ സമയം നേത്രാവതി പുഴയോരത്ത് നില്‍ക്കുകയായിരുന്ന ഷമീര്‍ മുഹമ്മദ്, തൗസീഫ് സഹീദ്, മുക്താര്‍, ആരിഫ് എന്നിവരാണ് നിഷാന്ത് പുഴയില്‍ ചാടുന്നത് കണ്ടത്. വെള്ളത്തില്‍ മുങ്ങിത്താഴുന്ന യുവാവിനെ കണ്ടു നാലുപേരും ചേര്‍ന്ന് ജീവന്‍ പോലും വകവെക്കാതെ പാലത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. നിറയെ വെള്ളമുള്ള ഭാഗത്ത് മുങ്ങിത്താഴുകയായിരുന്ന നിഷാന്തിനെ കരക്കെടുത്ത് ഉടന്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും നിഷാന്ത് മരിച്ചിരുന്നു.




Keywords: Mangalore, Karnataka, Eid, River, Suicide, Death, Obituary, News, National.