Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓർക്കുക; പോരാട്ടം വൈറസിനോടാണ്, ചേർത്തുനിർത്താം രോഗബാധിതരെ

കോവിഡ് - 19 വൈറസ് വ്യാപനത്തിൽ ലോകം വിറങ്ങലിച്ചുനിൽക്കവേ മാനവികസ്നേഹത്തിന്റെയും കരുതലുകളുടെയും പുതിയ ചരിത്രം രചിക്കുന്നവരാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ Kasaragod, Kerala, Article, COVID-19, Remembering, Patient's, Remember; Resistance against virus, not patients
റിയാസ് ചെർക്കള

(www.kasargodvartha.com 15.05.2020) കോവിഡ് - 19 വൈറസ് വ്യാപനത്തിൽ ലോകം വിറങ്ങലിച്ചുനിൽക്കവേ മാനവികസ്നേഹത്തിന്റെയും കരുതലുകളുടെയും പുതിയ ചരിത്രം രചിക്കുന്നവരാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ. സാമൂഹിക അകലം പാലിക്കണമെന്നും വീടുകളിൽ തന്നെ സമ്പർക്കമില്ലാതെ കഴിയനാമെന്നും അതാണ് സുരക്ഷയെന്ന് മനസ്സിലാക്കിയിട്ടും പകർച്ചവ്യാധി തന്നെയും പിടികൂടിയേക്കാമെന്നും ചിലപ്പോൾ തന്റെ ജീവൻ തന്നെ നഷ്ടമായേക്കാമെന്നും അറിഞ്ഞിട്ടും സഹജീവി സ്നേഹം കൊണ്ട് മാത്രം മനുഷ്യജീവനുകൾക്ക് വേണ്ടി സ്വയം മറന്ന് അഹോരാത്രം സേവനം അനുഷ്ഠിക്കുകയാണവർ. ആട്ടിയകറ്റേണ്ടവരല്ല ചേർത്തു പിടിച്ചു സാന്ത്വനത്തിന്റെ തലോടലാണ് രോഗബാധിതരെ ജീവിതത്തിലേക്ക് വേഗത്തിൽ വഴിനടത്താനുള്ള മനഃശാസ്ത്ര സമീപനം എന്ന് തിരിച്ചറിഞ്ഞവരാണ്  ഓരോ ആരോഗ്യ പ്രവർത്തകരും.

റമദാനിലെ പുണ്ണ്യ ദിനരാത്രങ്ങളിലെ ഞങ്ങളുടെ കർമ്മങ്ങൾ കോവിഡ് രോഗികൾക്കായ് ഉഴിഞ്ഞുവെച്ചിരിക്കുകയാണ്. ഞാനും എന്റെ സഹപ്രവർത്തകരും ഇപ്പോൾ ഐസൊലേഷൻ സെന്റെറിലാണ്. കോവിഡിൽ നിന്നും മുക്തിനേടാൻ വേണ്ടി ഇവിടെ ചികിത്സയിൽ കഴിയുന്ന നൂറു കണക്കിന് ആളുകളെ പരിചരിക്കുകയാണ് ഞങ്ങൾ. വൈറസ് വ്യാപനം പോലും വർഗീയവൽക്കരിക്കപ്പെടുന്ന ഈ അസഹിഷ്ണുതയുടെ കാലത്ത്, ഈ രാജ്യത്തിലുള്ള എല്ലാവരും ഞങ്ങൾക്ക് സ്വദേശികളാണെന്ന് പ്രഖ്യാപിച്ച്, ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വിദേശിയെന്നോ സ്വദേശിയെന്നോ വേർതിരിവില്ലാതെ എല്ലാവർക്കും ചികിത്സയൊരുക്കുന്ന ഭരണകൂടമാണ് നമ്മൾക്കൊപ്പമുള്ളത്.

കോവിഡ് ബാധിച്ചു രോഗം മൂർച്ഛിച്ചവർക്കു വേണ്ടി പ്ലാസ്മ തെറാപ്പിക്കുള്ള ബ്ലഡ് സാമ്പിൾ എടുക്കുമ്പോൾ രണ്ടു മീറ്റർ അകലം പാലിക്കുന്നതിന് പകരം അവരെ സ്പർശനങ്ങളിലൂടെ സ്വാന്തനിപ്പിച്ചാണ് ഓരോ ഫ്രണ്ട് ലൈൻ ഒഫീഷ്യൽസും പരിചരിക്കുന്നത്. ഞങ്ങൾ എടുക്കുന്ന ഓരോ പോസിറ്റീവ് കേസ് സാമ്പിളും മറ്റൊരു ജീവൻ രക്ഷിക്കുന്നതിനുള്ള മുൻകരുതൽ എന്ന് അറിയുമ്പോൾ ഭയപ്പാടുകളെ കാണാമറയത്താക്കാൻ ഞങ്ങൾക്ക് കഴിയുന്നു.

സേഫ്റ്റി ഗൗണുകൾക്കുള്ളിൽ വിയർത്തൊലിക്കുന്ന ശരീരത്തിനുള്ളിൽ ഓരോസഹപ്രവർത്തകന്റെയും മനസു കുളിർക്കുന്നതും വിയർപ്പ് കണികകളാൽ മൂടപ്പെട്ട ഫേസ് ഷീൽഡിലൂടെയും ഞങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചമേകുന്നതും ഓരോ രോഗികളുടെയും മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ്.

ഈ മഹാമാരിയിൽ നിന്നും സൃഷ്ടാവിന്റെ കാരുണ്യത്താൽ ഇൻശാ അല്ലാഹ് നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. പ്രാർത്ഥനകളും മുൻ കരുതലുകളുമായി നമുക്ക് മുന്നോട്ടുപോകാം.
 Kasaragod, Kerala, Article, COVID-19, Remembering, Patient's, Remember; Resistance against virus, not patients


Keywords: Kasaragod, Kerala, Article, COVID-19, Remembering, Patient's, Remember; Resistance against virus, not patients