Join Whatsapp Group. Join now!
Aster MIMS 10/10/2023

'സര്‍ക്കാരിന് നല്ല ബുദ്ധി തോന്നാന്‍'ശയനപ്രദക്ഷിണ സമരവുമായി പ്രവാസി കോണ്‍ഗ്രസ്

വിദേശത്തും, മറുനാടുകളിലുമായി പ്രവാസികള്‍ മരിച്ചു വീഴുമ്പോഴും, നാടണയാനുള്ള ആഗ്രഹം കൊണ്ട് കടം വാങ്ങിയും, പണയം വെച്ചും വാങ്ങിയ ടിക്കറ്റുമായി നാട്ടിലെത്താന്‍ നോക്കുന്നവര്‍ക്ക് വിലയിടലും, വിലപേശലുമായി Kasaragod, News, Kerala, Congress, Protest, Death, Air-ticket, COVID-19, Pravasi Congress conducted protest against State govt.
കാസര്‍കോട്: (www.kasargodvartha.com 28.05.2020) വിദേശത്തും, മറുനാടുകളിലുമായി പ്രവാസികള്‍ മരിച്ചു വീഴുമ്പോഴും, നാടണയാനുള്ള ആഗ്രഹം കൊണ്ട് കടം വാങ്ങിയും, പണയം വെച്ചും വാങ്ങിയ ടിക്കറ്റുമായി നാട്ടിലെത്താന്‍ നോക്കുന്നവര്‍ക്ക് വിലയിടലും, വിലപേശലുമായി പ്രവാസികളുടെ ജീവന്‍ വച്ച് പന്താടുന്ന കേരള, കേന്ദ്ര സര്‍ക്കാരുകളുടെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെയും, കോവിഡ് ബാധയേറ്റ് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് മതിയായ ധനസഹായം നല്‍കുക, ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജും തൊഴില്‍ സംവരണവും പ്രഖ്യാപിക്കുക, മുഖ്യമന്ത്രി മുമ്പ് പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച ആറു മാസത്തെ ശമ്പളം ഉടന്‍ നല്‍കുക, ധൂര്‍ത്ത് അവസാനിപ്പിച്ച് പ്രവാസികളുടെ ക്വാറന്റൈന്‍ സൗജന്യമാക്കുക, പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കെല്ലാം ധനസഹായം നല്‍കുക,  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ ശയനപ്രദക്ഷിണ സമരം നടത്തി.

രാവിലെ പറയുന്ന കാര്യം വൈകിട്ട് മാറ്റി പറഞ്ഞ് കരണം മറിച്ചിലുകളുടെ ആശാനായി മുഖ്യമന്ത്രി മാറിയിരിക്കുന്നത് മാര്‍ക്‌സിയന്‍ ആദര്‍ശങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമാണോ എന്നത് സി പി എം നേതൃത്വം വ്യക്തമാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. ധൂര്‍ത്തിന്റെയും, ആഡംഭരത്തിന്റെയും, വിടുവായിത്തങ്ങളുടെയും മാത്രം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്നും, പ്രവാസികളെ ഇങ്ങനെ അപമാനിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ സമര രീതികളില്‍ മാറ്റം വരുത്താനും പ്രവാസി കോണ്‍ഗ്രസ് മടിക്കില്ലെന്നും സമരപരിപാടിയില്‍ അധ്യക്ഷത വഹിച്ച പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്തപ്പ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നാം ഹനീഫ, ജമീല അഹ് മദ്, കണ്ണന്‍ കരുവാക്കോട്, അമ്പാടി ഉദുമ, അച്ചുതന്‍ കാഞ്ഞങ്ങാട്, ഖാദര്‍ തെക്കില്‍, ബാലഗോപാലന്‍ കാളിയാനം, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഖാലിദ്, മനാഫ് നുള്ളിപ്പാടി, മാത്യു, റാഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.
Kasaragod, News, Kerala, Congress, Protest, Death, Air-ticket, COVID-19, Pravasi Congress conducted protest against State govt.




Keywords: Kasaragod, News, Kerala, Congress, Protest, Death, Air-ticket, COVID-19, Pravasi Congress conducted protest against State govt.