city-gold-ad-for-blogger

വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്കിന് പകരം മുഖത്ത് തൂവാലകെട്ടുന്നവര്‍ സൂക്ഷിക്കുക; പിഴയുമായി പോലീസ് നിങ്ങളുടെ പിന്നാലെയുണ്ട്

കാസര്‍കോട്:  (www.kasargodvartha.com 21.05.2020) വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്കിന് പകരം മുഖത്ത് തൂവാലകെട്ടുന്നവര്‍ സൂക്ഷിക്കുക. പിഴയുമായി പോലീസ് നിങ്ങളുടെ പിന്നാലെയുണ്ട്. പകുതിയിലേറെ പേര്‍ മാസ്‌ക്കിന് പകരം തൂവാല കെട്ടിയാണ് പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നത്. എന്നാല്‍ നിയമപ്രകാരം തൂവാലയല്ല മാസ്‌ക്ക് തന്നെയാണ് കെട്ടേണ്ടെതെന്ന് വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.പി. വിപിന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ എല്ലാവരും മാസ്‌ക്ക് തന്നെ നിര്‍ബന്ധമായും ധരിക്കണമെന്ന് വ്യക്തമാക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പലപ്പോഴും പോലീസ് ഇക്കാര്യത്തില്‍ ഇളവ് നല്‍കുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ മാസ്‌ക്ക് ധരിക്കാത്തതെ തൂവാല ധരിച്ച് പോകുന്നവര്‍ക്കെതിരെയും പിഴ ചുമത്താനാണ് പോലീസിന്റെ തീരുമാനം. ബുധനാഴ്ച തൂവാല ധരിച്ച് പോയ ചിലര്‍ക്കെതിരെ പോലീസ് 500 രൂപ വീതം പിഴ ചുമത്തി. മസ്‌ക്കായി ധരിക്കുന്ന തൂവാല പലപ്പോഴും താഴ്ത്തിയിടുകയാണെന്നും പോലീസിനെ കാണുമ്പോള്‍ മാത്രമാണ് മുഖത്തേക്ക് വലിച്ചു കേറ്റുന്നതെന്നും ഇത് മാസ്‌ക്ക് ധരിക്കേണ്ടതിന്റെ ലക്ഷ്യം അവഗണിക്കലാണെന്നും പോലീസ് പറഞ്ഞു.

മുഖത്ത് ധരിച്ച തൂവാല തന്നെ പിന്നീട് അഴിച്ച് അത് കൊണ്ട് തന്നെ കണ്ണും മൂക്കും വായയും തുടക്കുകയും ചെയ്യുന്നു. ഇത് രോഗം രോഗം പടരാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. മാസ്‌ക്ക് ധരിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെന്നും അധികൃതര്‍ ചൂണ്ടി കാട്ടുന്നു.
വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്കിന് പകരം മുഖത്ത് തൂവാലകെട്ടുന്നവര്‍ സൂക്ഷിക്കുക; പിഴയുമായി പോലീസ് നിങ്ങളുടെ പിന്നാലെയുണ്ട്


Keywords: Kasaragod, Kerala, Mask, News, Police, Fine, Place, Aim, people should wear mask not kerchief

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia