കുവൈറ്റ് സിറ്റി: (www.kasargodvartha.com 31.05.2020) ലോകം ഭയപ്പാടോടെ കാണുന്ന കൊറോണ കുവൈറ്റിലും പടർന്നു പിടിച്ചപ്പോൾ സമാനതകളില്ലാത്ത പ്രവർത്തനങ്ങളും സഹായവുമാണ് ദുരിതമനുഭവിക്കുന്നവർക്കായി നവാസ് പള്ളിക്കാൽ ചെയ്തത്. കുവൈറ്റിന്റെ മൂക്കിലും മൂലയിലും ഫഹാഹീൽ, സാൽമിയ, സിറ്റി മുതൽ ജഹ്റ വരെയുള്ള കുവൈത്തിൽ മുഴുവൻ പ്രദേശങ്ങളിൽ കഷ്ടപ്പെടുന്നവരെ കണ്ടെത്തി അവർക്ക് സഹായങ്ങൾ എത്തിക്കുന്ന തിരക്കിലാണ് ഇപ്പോഴും കാസർകോട് തളങ്കര സ്വദേശി നവാസ് പള്ളിക്കാൽ
കോവിഡ് പോസിറ്റീവ് ആയവർക്ക് സമീപം പലരും പോകാൻ മടിക്കുമ്പോൾ അവർക്ക് ഭക്ഷണം എത്തിച്ചും ഭക്ഷണകിറ്റ് ആവശ്യമുള്ളവർക്ക് അവ കൈമാറുകയും ചെയ്തത് നവാസായിരുന്നു. രോഗബാധിതരുടെ മുന്നിൽ എല്ലാവരും പോകാൻ മടിക്കുമ്പോൾ ഭയമൊന്നുമില്ലാതെ അവർക്ക് ആവശ്യമുള്ള മരുന്നുകളും മറ്റു ആവശ്യ സാധനങ്ങളും എത്തിച്ചു നൽകിയത് നവസായിരുന്നു. ആരെന്തു പറഞ്ഞാലും പറ്റില്ല എന്നാരോടും പറയാതെ എല്ലാം സാധിച്ചുകൊടുക്കുന്നു നവാസ് പള്ളിക്കാൽ
ഒരു മുള്ളെടുത്തു കൊടുത്താലും സോഷ്യൽ മീഡിയയിൽ ഫോട്ടോകളും മറ്റുമെടുത്ത് ആളാകുന്നവർക്കിടയിൽ പബ്ലിസിറ്റി ആഗ്രഹിക്കാത്ത മനുഷ്യൻ എന്നയിടത്താണ് നവാസിന്റെ വ്യക്തിത്വം വേറിട്ട് നിൽക്കുന്നത്. ഇത് വരെ ചെയ്ത സേവനങ്ങളുടെ ഒരു ഫോട്ടോ പോലും എടുക്കാതെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്നു ഈ മനുഷ്യൻ. കുവൈറ്റ് എംബസിയുടെ ഭക്ഷണ കിറ്റുകളും കെഎംസിസി കാസർകോട് ജില്ലയുടെയും മണ്ഡലത്തിന്റെയും കെ ഇ എ കുവൈറ്റിന്റെയും സഹായങ്ങളും എത്തിച്ചു നൽകുന്നതിൽ മുൻപന്തിയിലാണ് നവാസ്.

കുവൈറ്റ് കെഎംസിസി കാസർകോട് മണ്ഡലം സെക്രട്ടറിയും, കുവൈറ്റിലെ കാസർകോടൻ കൂട്ടായ്മയായ കെ ഇ എ സിറ്റി ഏരിയ ജനറൽ സെക്രട്ടറിയുമാണ് നവാസ് പള്ളിക്കാൽ.
Summary: Kuwait, Gulf, Kasaragod, Kerala, News, Helping hands, Navas Pallikkal a man with Human kind