Join Whatsapp Group. Join now!
Aster MIMS 10/10/2023

നഫീസത്തുല്‍ മിസ് രിയയുടെ മരണം; ആരോഗ്യ മന്ത്രിക്ക് ബന്ധുവിന്റെ തുറന്ന കത്ത്, ഒരു കുടുംബത്തിനും ഈ ഗതി സംഭവിക്കരുത്

കാസര്‍കോട് ചൗക്കി പെരിയടുക്കയിലെ വാഹിദ - തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി ജാഫര്‍ ബിന്‍ ഹിബത്തുല്ല ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള Kasaragod, Kerala, news, Top-Headlines, Death, Family, Nafeesathul Misriya's death; Relative's FB Letter to Health minister
കാസര്‍കോട്: (www.kasargodvartha.com 27.05.2020) കാസര്‍കോട് ചൗക്കി പെരിയടുക്കയിലെ വാഹിദ - തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി ജാഫര്‍ ബിന്‍ ഹിബത്തുല്ല ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള നഫീസത്തുല്‍ മിസ് രിയയുടെ മരണത്തെ തുടര്‍ന്നുണ്ടായ ദുരനുഭവം വിവരിച്ചു കൊണ്ട് ബന്ധു അബു സല്‍മാന്‍ ആരോഗ്യ മന്ത്രിക്ക് തുറന്ന കത്ത് അയച്ചു. ഒരു കുടുംബത്തിനും ഈ ഗതി സംഭവിക്കരുതെന്ന് വ്യക്തമാക്കിയുള്ള കത്തില്‍ കുഞ്ഞിന്റെ മരണത്തില്‍ വിറങ്ങലിച്ചു നിന്ന വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും അനുഭവിക്കേണ്ടി വന്ന വിഷമങ്ങളും യാതനകളുമാണ് വിവരിച്ചിരിക്കുന്നത്.

സ്വാഭാവിക മരണം പുല്‍കിയ കുഞ്ഞിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ വിട്ടു കൊടുക്കുന്നതിന് പകരം മൃതദേഹം തടഞ്ഞുവെച്ചു കൊണ്ടുള്ള അനാവശ്യ കാലതാമസം വരുത്തി മാതാപിതാക്കളെയും വീട്ടുകാരെയും കൂടുതല്‍ വിഷമിപ്പിച്ച കാര്യമാണ് എടുത്ത് പറയുന്നത്.

ഒരു വീട്ടുകാര്‍ക്കും ഇനി മുതര്‍ ഈയൊരു അവസ്ഥ ഉണ്ടാകരുതെന്നാണ് ആരോഗ്യ മന്ത്രിക്കുള്ള തുറന്ന കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസമാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പരിശോധനകളുടേ പേരില്‍ തടഞ്ഞുവെച്ച് മാതാപിതാക്കളെയും വീട്ടുകാരെയും വിഷമിപ്പിച്ചതെന്ന് തുറന്ന കത്തില്‍ കുറ്റപ്പെടുത്തുന്നു.

അബു സല്‍മാന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് അയച്ചതുറന്ന കത്തിന്റെ പൂര്‍ണ്ണരൂപം എഫ്.ബി യില്‍ പോസ്റ്റ് ചെയ്തത് വായിക്കാം:

ബഹുമാനപ്പെട്ട നമ്മുടെ സ്വന്തം ആരോഗ്യ മന്ത്രി ശ്രീ ശൈലജടീച്ചര്‍ അറിയാന്‍,
ഏറ്റവും ദുഃഖകരമായ അവസ്ഥയിലാണ് ഇത് എഴുതുന്നത്. കഴിഞ്ഞ പെരുന്നാള്‍ ദിവസം രാവിലെ എന്റെ ഭാര്യ വീട്ടില്‍ ഒരു മരണം നടന്നിരുന്നു , എന്റെ ഭാര്യയുടെ അനിയത്തീടെ കുട്ടി , മൂന്നര മാസം മാത്രം പ്രായമുള്ള പിഞ്ചു പൈതല്‍ (നഫീസത്തുല്‍ മിസ്രിയ).

മരണത്തിന്റെ വേദനക്ക് പുറമെ ആശുപത്രി അധികൃതരില്‍ നിന്നും വളരെ മോശമായ പെരുമാറ്റവും ഉണ്ടായതു വേദന ഇരട്ടിയാക്കി. ഒരേ സംഭവത്തില്‍ രണ്ടു നീതി നടപ്പാക്കിയതും ഏറെ വേദനിപ്പിക്കുന്നു. സംഭവത്തില്‍ ടീച്ചര്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംഭവം ഇങ്ങനെ ആണ്
പെരുന്നാള്‍ ദിവസം ഏകദേശം 6:30/6:45 നു വാതിലില്‍ ശക്തിയായി (മുനീറ) മുട്ടുന്ന ശബ്ദം കേട്ടിട്ടാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത് . എഴുന്നേറ്റ ഉടനെ കേള്‍ക്കുന്നത് നഫീസ മിണ്ടുന്നില്ല / അനങ്ങുന്നില്ല എന്നാണ്. പെട്ടന്ന് തന്നെ വണ്ടിയെടുത്ത് ഞാന്‍, ജാഫര്‍ -വാഹിദ (കുട്ടിയുടെ മാതാപിതാക്കള്‍ ) മുനീറ തുടങ്ങിയവര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ജീവന്റെ ആയിരത്തില്‍ ഒരു കണികയെങ്കിലും ഉണ്ടാകും - നമുക്കവളെ നഷ്ടപ്പെടില്ല എന്ന വിശ്വാസത്തോടെ.

ദൈവ പരീക്ഷണം എന്ന് പറയാം. കാസര്‍കോട് കിംസ് ഹോസ്പിറ്റല്‍ എത്തിയപ്പോഴേക്കും നഫീസ എന്നെന്നേക്കുമായി ഞങ്ങളെ വിട്ട് പിരിഞ്ഞിരുന്നു. പിന്നെ ഗവണ്മെന്റ് ഫോര്‍മലിറ്റി എന്ന രീതിയില്‍ കാസറഗോഡ് ഗവണ്മെന്റ് ഹോസ്പിറ്റലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചലനമറ്റ സ്വന്തം മോളുടെ മയ്യിതുമായി ജാഫറും ഞങ്ങളും അവിടെയെത്തി, പിന്നെയും ഞങ്ങള്‍ നേരിട്ടത് കൊടും പരീക്ഷണം തന്നെ , പേസ്റ്റ് മോര്‍ട്ടം ചെയ്യാതെ വിട്ടുകൊടുക്കാന്‍ കഴിയാത്ത നിയമ പ്രശ്‌നം, ചെറിയ കുട്ടി ആയതിനാല്‍ ഫോറന്‍സിക് സര്‍ജന്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യണം ഇന്‍ക്വസ്റ്റും മറ്റുനടപടികളും പൂര്‍ത്തികരിച്ച് പോസ്റ്റ് മോര്‍ട്ടത്തിനായി 11.30 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.



എന്നിട്ട് നമുക്ക് നഫീസുനെ കിട്ടിയത് ചൊവ്വാഴ്ച രവിലെ 10:15 നു, എനിക്ക് ബഹുമനപ്പെട്ട മന്ത്രിയോട് കുറച്ച് സംശയങ്ങള്‍ ചോദിക്കാനുണ്ട് . അങ്ങനെ സംശയം ഉണ്ടാവാനുള്ള കാരണവും പറയാം -
1- വീട്ടില്‍ നടക്കുന്ന ഒട്ടുമിക്ക മരണവും ജീവന്റെ തുടിപ്പ് ബാക്കിയുണ്ടൊ എന്നറിയാന്‍ ഹോസ്പിറ്റലില്‍ കൊണ്ട് പോകും - അത് വീട്ട്കാരുടെ ടെന്‍ഷന്‍ കൊണ്ട് ചെയ്യുന്നതാ -
അങ്ങനെ ഹോസ്പിറ്റലില്‍ എത്തിയ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം എന്ന് പറഞ്ഞു അവിടെയുള്ള ലേഡി ഡോക്ടര്‍.
ഇത് സത്യമാണൊ ?
അങ്ങനെ നിയമം ഉണ്ടെങ്കില്‍ മോര്‍ച്ചറി എപ്പൊഴെങ്കിലും ഫ്രീ ആകുമോ ? ദിവസവും അത്രമാത്രം മരണങ്ങള്‍ നടക്കുന്നുണ്ടല്ലൊ - അതില്‍ മിക്കതും ഹോസ്പിറ്റലില്‍ വരുന്നുണ്ടല്ലൊ ...
2- അവിടെയുള്ള ഡോക്ടര്‍ കുട്ടിയെ പരിശോധിക്കുന്നതിനു മുന്‍പ് തന്നെ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് പറഞ്ഞു - ഗവണ്‍മന്റ് ഹോസ്പിറ്റലില്‍ ഉള്ള ഒരു ഡൊക്ടര്‍ക്ക് ശരീരം കാണതെ പോസ്റ്റ്‌മോര്‍ട്ടം നിര്‍ദ്ദേശിക്കാന്‍ കഴിയുമോ?
3- ഹോസ്പിറ്റലില്‍ നിന്ന് പറഞ്ഞത് പോലീസ് സ്റ്റേഷനില്‍ നിന്നും ചഛഇ കിട്ടിയാല്‍ പോസ്റ്റ്‌മൊര്‍ട്ടം വേണ്ട എന്നാണ് . അത്രമാത്രം വിഷമിച്ചിരിക്കുന്ന സമയത്ത് പോലീസ് സ്റ്റേഷനില്‍ പോയി സ്റ്റേറ്റ്മന്റ് കൊടുത്തു , ചഛഇ ചോദിച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം വെണോ വേണ്ടയൊ എന്ന് തീരുമാനിക്കുന്നത് ഹോസ്പിറ്റലില്‍ നിന്നാണെന്നാണു , പിന്നെന്തിനു ഞങ്ങളെ വട്ടം കറക്കി?
5- 10 മണിക്ക് മുന്‍പ് എടുത്ത സ്രവം (കൊറോണ ടെസ്റ്റ് ചെയ്യാന്‍) ലാബില്‍ (20 കി.മീ താഴെ മാത്രമുള്ള) എത്തിച്ചത് വൈകിട്ട് 5 മണിക്ക് ശേഷം. ആ ഒരു കാരണം കൊണ്ട് മാത്രം ഒരു ദിവസം മുഴുവനാണു ആ പിഞ്ചു പൈതല്‍ മോര്‍ച്ചറിയില്‍ കിടന്നത്. മരണം പോലെയുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ അത് പെട്ടന്നു ചെയ്യെണ്ട നിര്‍ദ്ദേശം വല്ലതും നല്‍കിക്കൂടെ ?
(കാസര്‍കോട് ഗവണ്‍മന്റ് ഹോസ്പിറ്റലില്‍ നാലാംദിവസം മൃതശരീരം കിട്ടിയ അവസ്ത പോലും ഉണ്ടായിട്ടുണ്ട് - ആ വീട്ടുകാരുടെ അവസ്ഥ ഒന്നു ചിന്തിച്ച് നോക്കിയാല്‍ മതി)
6 പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനു മുന്‍പ് തന്നെ പത്രത്തിലും മറ്റും മരണ കാരണം കൊടുക്കാന്‍ കഴിയുമോ? ( പല ഓണ്‍ലൈന്‍ ചാനെലിലും പത്രത്തിലും വാര്‍ത്ത വന്നിരുന്നു - അവിടെ അന്വേഷിച്ചപ്പോള്‍ പറഞ്ഞത് ഹോസ്പിറ്റലില്‍ നിന്നും പരഞ്ഞതാണെന്നാണു)
7- വീട്ടില്‍ വെച്ച് മരണപ്പെട്ട ഒരാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരിക്കനുള്ള റൂള്‍സ് വല്ലതും ഉണ്ടൊ ?
8- കാസര്‍കോട് ജില്ലയില്‍ മരണപ്പെട്ട കുഞ്ഞിന്റെ പേരു നൊക്കിയാണൊ പോസ്റ്റ്‌മോര്‍ട്ടം വേണമൊ എന്ന് തീരുമനിക്കുന്നത് ? സമാന സംഭവം കാസര്‍കോട് തന്നെ അന്നേ ദിവസം നടന്നപ്പോള്‍ അവര്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം / കൊവിഡ് ടെസ്റ്റ് ഒന്നും ഇല്ല- അപ്പൊ തന്നെ മൃതശരീരം വിട്ട് കൊടുത്തു - അന്വെഷിച്ചപ്പോള്‍ അവര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും പേപ്പര്‍ കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു - അപ്പോള്‍ ഞങ്ങളുടെ കുട്ടിക്ക് അത് നിഷെധിച്ചത് എന്ത് കൊണ്ട്? പേരു നൊക്കിയിട്ടാണൊ?

Keywords: Kasaragod, Kerala, news, Top-Headlines, Death, Family, Nafeesathul Misriya's death; Relative's FB Letter to Health minister
  < !- START disable copy paste -->