Join Whatsapp Group. Join now!
Aster MIMS 10/10/2023

സേവനം മുഖമുദ്ര, വികസനപ്രവർത്തനം ആവേശം; സമൂഹത്തിൽ മുസ്തഫ വേറിട്ടുനിൽക്കുന്നത് ഇങ്ങനെ

അന്യൻറെ കണ്ണീരൊപ്പുകയാണ് യഥാർത്ഥ സാമൂഹ്യസേവനം എന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം കഷ്ടപ്പാടുകൾ വേദന തീർക്കുമ്പോഴും ഇതൊന്നും ഗൗനിക്കാതെ മറ്റുള്ളവർക്ക് വേണ്ടി രാപ്പകൽ ഓടിനടക്കുന്ന മനുഷ്യർ തുലോം കുറവാണ് നമ്മുടെ സമൂഹത്തിൽ Kerala, Article, helping hands, Man, Musthafa with Social service
സുബൈർ പള്ളിക്കാൽ

(www.kasargodvartha.com 23.05.2020) അന്യൻറെ കണ്ണീരൊപ്പുകയാണ് യഥാർത്ഥ സാമൂഹ്യസേവനം എന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം കഷ്ടപ്പാടുകൾ വേദന തീർക്കുമ്പോഴും ഇതൊന്നും ഗൗനിക്കാതെ മറ്റുള്ളവർക്ക് വേണ്ടി രാപ്പകൽ ഓടിനടക്കുന്ന മനുഷ്യർ തുലോം കുറവാണ് നമ്മുടെ സമൂഹത്തിൽ. അവിടെയാണ് കെ കെ എന്ന് അറിയപ്പെടുന്ന മുസ്തഫ എന്നും വേറിട്ടുനിൽക്കുന്നത്.

സാമ്പത്തിക ഭദ്രതയോ മറ്റ് അടിത്തറയെ ഒന്നുമില്ലാത്ത ഈ യുവാവ് എന്നും മറ്റുള്ളവരുടെ ക്ഷേമം മാത്രമാണ് അന്വേഷിച്ചിട്ടുള്ളത്. പേരും പെരുമയുമാർന്ന സംഘടനകളുടെയോ മുതലാളിമാരുടെയോ പിൻബലമില്ലാതെ തനിക്ക് കിട്ടുന്ന പങ്കിൽ നിന്ന് എന്നും ഒരു ഓഹരി പാവങ്ങൾക്ക് വേണ്ടി നീക്കിവെക്കുന്നു. വർഷങ്ങളോളം മണലാരണ്യത്തിൽ വിയർപ്പൊഴുക്കിയിട്ടും ലക്ഷങ്ങൾ ഒന്നും സമ്പാദിക്കാനായില്ലെങ്കിലും നൂറു കണക്കിന് സാധാരണക്കാരുടെ കണ്ണീരൊപ്പാൻ മുസ്തഫയ്ക്ക് കഴിഞ്ഞു.
കല്യാണവീട്ടിലും മരണാനന്തര ചടങ്ങുകളിലുമെല്ലാം മുസ്തഫ ഒരു സാന്നിധ്യമാണ്. ആരും പറഞ്ഞിട്ടല്ല, മറിച്ച് തന്നാൽ കഴിയുന്ന സഹായം ചെയ്തുകൊടുക്കാനായാണ് ഇയാൾ നാടെങ്ങും പാഞ്ഞെത്തുന്നത്. എന്ത് ജോലി ചെയ്യാനും ഒരു മടിയും കാട്ടിയിട്ടുമില്ല. 100 രൂപ കിട്ടുമ്പോൾ അതിൽ പകുതി തുക തന്റെ സഹജീവികൾക്കുള്ളതാണെന്ന ബോധമാണ് മുസ്തഫയെ എന്നും നയിക്കുന്നത്. നാടിന്റെ വികസനപ്രവർത്തനങ്ങളാക്കായി ഓടി നടക്കുമ്പോഴും പരിസരങ്ങളിലെ വീടുകളിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കുന്ന മനുഷ്യൻ. ഏറ്റെടുത്ത് നടത്തുന്ന സേവനങ്ങൾക്ക് പ്രശസ്തി ആഗ്രഹിക്കാത്ത ആൾ.

പലരിൽ നിന്നും സഹായങ്ങൾ തേടി കാസർകോടിന്റെ വിവിധയിടങ്ങളിൽ നേരിട്ടെത്തി പാവപ്പെട്ടവരുടെ കണ്ണീരൊപ്പുമ്പോൾ അർഹമായ പ്രതിഫലം പടച്ചവൻ തരുമെന്ന ഉറച്ചു വിശ്വാസമുള്ള കെ കെ ഈ കോവിഡ് കാലത്ത് മാത്രമല്ല കേരളത്തെ മുക്കിയ പ്രളയസമയത്തും സേവനങ്ങളിൽ സജീവമായിരുന്നു. ഉടുതുണിക്ക് വേണ്ടി നിരവധി കൈകളുയർന്നപ്പോൾ അവിടെ കുഞ്ഞുടുപ്പും മറ്റു വസ്ത്രങ്ങളും എത്തിക്കാൻ കെ കെ മുന്നിലുണ്ടായി. നാടെങ്ങും ഒറ്റക്ക് ഓടിനടന്ന് ഉടുപ്പുകൾ സംഘടിപ്പിച്ച മുസ്തഫ ചൂരി എന്ന നാടിന്റെ മാത്രം അഭിമാനമല്ല, മറിച്ച് കേരളത്തിന്റെയാകെ ശ്രദ്ധ നേടി. പ്രളയക്കെടുതിയുടെ കാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് മുസ്തഫയെ ആദരിച്ചിരുന്നു.

ചൂരി ഐക്യവേദി, അൽ ഖിദ്മ തുടങ്ങിയ കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകളുലൂടെ നെടുംതൂണായ കെ കെ എന്നും ശ്രദ്ധിച്ചിരുന്നതും ആശങ്കപ്പെട്ടതും ഭക്ഷണം ലഭിക്കാത്തവരെപ്പറ്റിയും പാവപെട്ടവരെക്കുറിച്ചും ആയിരുന്നു. കെ കെയെ പോലുള്ളവർ ഉള്ളതിനാൽ ചൂരിയിൽ അടുപ്പ് പുകയാത്ത വിടുകൾ ഉണ്ടാവില്ല. അതുകൊണ്ടുതന്നെയാകാം മുസ്തഫയുടെ ഫോൺ ശബ്ദിക്കുന്നത് മറ്റു പഞ്ചായത്തിൽ നിന്നാവുന്നത്.

കാശുള്ളവർ ചെയ്യുന്ന കാരുണ്യപ്രവർത്തനം പോലെയല്ല കുസ്തഫയുടെ പ്രവർത്തനം. വർഷങ്ങളോളം പ്രവാസിയായിരുന്നിട്ടും അധികമൊന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല, അതിലൊട്ട് താല്പര്യം കാണിച്ചിട്ടുമില്ല. ചെയ്യുന്ന സേവനം പ്രശസ്തിക്കും പ്രശംസക്കും തല വെച്ച് കൊടുക്കാതെ മാത്യകാപരമായ പ്രവർത്തനമാണ് ഇയാളെ വേറിട്ട വ്യക്തിയാക്കുന്നതു. ഏതെങ്കിലും വീട്ടിൽ, അത് ആരുടേതുമാകട്ടെ അവിടെ ഒരു നേരം ഭക്ഷണം കിട്ടുന്നില്ലെന്ന വിവരം ലഭിച്ചാൽ അവിടെത്തെ പട്ടിണി മാറ്റാനുള്ള വഴി ആരോടെങ്കിലും ചോദിച്ച് വാങ്ങി കൈമാറാതെ ഉറക്കം വരില്ല മുസ്തഫയ്ക്ക്. ഇദ്ദേഹം ചോദിച്ചാൽ കൊടുക്കാത്തവർ വിരളമാണ് അവർക്കറിയാം വിശ്വസിച്ച് ഏൽപ്പിച്ചാൽ ഉദ്ദേശിച്ച ദാനധർമ്മം ക്യത്യസ്ഥലത്ത് കെ കെ എത്തിച്ചിരിക്കുമെന്ന്.
Kerala, Article, helping hands, Man, Musthafa with Social service

ആർഭാടമില്ലാത്ത ജീവിതം കൊണ്ട് മറ്റുള്ളവർക്ക് മാതൃകയാണ് കെ കെ. തളങ്കരയിൽ നിന്ന് ചൂരിയിൽ കുടിയേറി പാർത്ത മുസ്തഫക്ക് പ്രചോദനമായത് ചൂരിയിൽ പലരും ചെയ്തു വരുന്ന കാരുണ്യപ്രവർത്തനം കണ്ടതുകൊണ്ടായിരിക്കാം. എന്നും പാവങ്ങളുടെ അത്താണിയായ മുസ്തഫ സ്‌കൂട്ടിയിൽ അതിവേഗം ഓടുന്നത് കണ്ടാൽ ഉറപ്പിക്കാം അത് ഏതോ വീട്ടിലെ പട്ടിണി മാറ്റാനുള്ള ഓട്ടത്തിലാണെന്നത്. ഓട്ടത്തിനിടയിൽ കിട്ടുന്ന സമയം മുഴുവനും ഐക്യവേദിക്കും അൽഖിദ്മക്കും വേണ്ടി അഹോരാത്രം പ്രവർത്തിക്കുകയും ചെയുന്നു. ഖിദ്മ ചെയ്യുമ്പോൾ ഒരർത്ഥത്തിൽ അസൂയപ്പെട്ട് പോകുന്ന ആ ശരീരത്തിനെ നീ കാത്ത് കൊള്ളണേ നാഥാ. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സേവനങ്ങൾക്കും പൂർണ പിന്തുണ നൽകുന്ന വീട്ടുകാർക്കും മക്കൾക്കും ആഫീയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കുമാറാവട്ടെ  ആമീൻ.
Keywords: Kerala, Article, helping hands, Man, Musthafa with Social service