city-gold-ad-for-blogger

നഗരത്തിലെ ഹോട്ടലില്‍ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം; വിവരമറിഞ്ഞെത്തിയ പോലീസിനു നേരെ തിരിഞ്ഞ യുവാവിനെ കീഴ്‌പെടുത്തി അറസ്റ്റു ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 20.05.2020) നഗരത്തിലെ ഹോട്ടലില്‍ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം. വിവരമറിഞ്ഞെത്തിയ പോലീസിനു നേരെ തിരിഞ്ഞ യുവാവിനെ കീഴ്‌പെടുത്തി അറസ്റ്റു ചെയ്തു. ചൂരി ബട്ടംപാറയിലെ മഹേഷിനെ (26)യാണ് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. തളങ്കരയിലെ സൈനുല്‍ ആബിദ് വധക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മഹേഷ്. നിരവധി തവണ കാപ്പ ചുമത്തിയിട്ടുമുണ്ട്.

പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടല്‍ സിറ്റി ടവറില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പ്രതി അക്രമം നടത്തിയത്. ഹോട്ടല്‍ മുറി അടിച്ചുതകര്‍ക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിനെയും പ്രതി കൈയ്യേറ്റം ചെയ്തു. ഇതോടെ പോലീസ് യുവാവിനെ കീഴ്‌പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
നഗരത്തിലെ ഹോട്ടലില്‍ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം; വിവരമറിഞ്ഞെത്തിയ പോലീസിനു നേരെ തിരിഞ്ഞ യുവാവിനെ കീഴ്‌പെടുത്തി അറസ്റ്റു ചെയ്തു



Keywords: Kasaragod, Kerala, News, Murder-case, Accused, Arrest, Attack, Police-officer, Murder case accused arrested for attacking police officer

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia