city-gold-ad-for-blogger

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സയാമീസ് ഇരട്ടകളെ പോലെ: എം അസിനാര്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.05.2020) പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും സയാമീസ് ഇരട്ടകളെപ്പോലെയാണെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി എം അസിനാര്‍ കുററപ്പെടുത്തി. ലോക് ഡൗണ്‍ മൂലം ദുരിതത്തിലായ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഭൂരിഭാഗം പേരും ജോലി ചെയ്യുന്ന പരമ്പരാഗത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അയ്യായിരം രൂപയെങ്കിലും അടിയന്തിര സഹായം ഉടന്‍ അനുവദിക്കുക, കോവിഡിന്റെ പാശ്ചാത്തലത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ പൊള്ളയായ പാക്കേജ് പുനപരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.സി.സി ഒ.ബി.സി വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഒ.ബി സി കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ നില്‍പ്പ് സമരം ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒ.ബി.സി കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് ചെയര്‍മാന്‍ മുട്ടില്‍ പ്രകാശന്‍ അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍ ഒ.ബി.സി കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രമോദ് കെ.റാം, ജില്ലാ, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ബ്ലോക്ക് ഭാരവാഹികളായ ചന്ദ്രന്‍ ഞാണിക്കടവ്, നിയാസ് ഹൊസ്ദുര്‍ഗ് എന്നിവര്‍ സംസാരിച്ചു. ഒ.ബി.സി കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്കൂട്ടറി  എ പുരുഷോത്തമന്‍ സ്വഗതവും ബ്ലോക്ക്  സെക്രട്ടറി ഒ.വി പ്രദീപ് നന്ദിയും പറഞ്ഞു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സയാമീസ് ഇരട്ടകളെ പോലെ: എം അസിനാര്‍


Keywords:  Kanhangad, Kasaragod, News, Kerala, Prime Minister, Pinarayi-Vijayan, Secretary, COVID-19, Government, M Assinar against PM and CM

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia