city-gold-ad-for-blogger

ലോക് ഡൗണ്‍: കടകള്‍ അടഞ്ഞു കിടന്ന ദിവസങ്ങളിലെ കെട്ടിട വാടക നല്‍കേണ്ടതില്ലെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: (www.kasargodvartha.com 17.05.2020) കൊവിഡ് 19 നെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണ്‍ മൂലം മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കടകള്‍ അടഞ്ഞുകിടന്ന ദിവസങ്ങളിലെ കെട്ടിട വാടക ഉടമകള്‍ക്ക് നല്‍കേണ്ടതില്ലെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആക്ട്ടിംഗ് പ്രസിഡന്‍ട് ദിനേഷ് കെ ജനറല്‍ സെക്രട്ടറി നാഗേഷ്‌ഷെട്ടി എന്നിവര്‍ അറിയിച്ചു. നഗരത്തിലെ കെട്ടിട്ട ഉടമകള്‍ വ്യാപാരികളുമായി സഹകരിക്കണമെന്ന് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.

പ്രസ്തുത വിവരം വ്യാപാരി വ്യവസായി എകോപനസമിതി ജില്ലാ കമ്മിറ്റി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായി സംസാരിക്കുകയും ,കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ജില്ലാ ഭരണകൂടത്തെയും, പോലിസ് അധികാരികളേയും പ്രസ്തുത വിവരം സംഘടന അറിയിക്കും. സര്‍ക്കാര്‍ തലത്തില്‍ തന്നെ ഈ കാലയളവില്‍ വാടക വാങ്ങരുത് എന്ന നിര്‍ദ്ദേശം ശ്രദ്ധയമാണ്. കടകള്‍ അടഞ്ഞ് കിടന്ന സമയത്തെ വാടക ഒഴിവാക്കിത്തരണമെന്ന് വ്യാപാരികള്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.
ലോക് ഡൗണ്‍: കടകള്‍ അടഞ്ഞു കിടന്ന ദിവസങ്ങളിലെ കെട്ടിട വാടക നല്‍കേണ്ടതില്ലെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍




Keywords:  kasaragod, news, Kerala, Shop, Lockdown, Covid 19, Merchant-association, Rent, Lockdown; Kasargod Merchants Association

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia