Join Whatsapp Group. Join now!
Aster MIMS 10/10/2023

ലേക്ക്ഡൗണ്‍ കാലത്ത് അഭിഭാഷകര്‍ക്ക് സഹായ ധനം നല്‍കണം; കോടതി സമുച്ചയത്തിനു മുമ്പില്‍ പ്രതിഷേധവുമായി അഭിഭാഷകര്‍

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ലോയേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട് കോടതി സമുച്ചയത്തിന് മുമ്പില്‍ കാസര്‍കോട് യൂണിറ്റ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു Kasaragod, Kerala, News, Protest, COVID-19, Kerala lawyers forum protested
കാസര്‍കോട്: (www.kasargodvartha.com 15.05.2020) വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ലോയേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട് കോടതി സമുച്ചയത്തിന് മുമ്പില്‍ കാസര്‍കോട് യൂണിറ്റ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്റ്റിപണ്ട് നല്‍കണമെന്നും, കോവിഡ് 19 ലേക്ക്ഡൗണ്‍ കാലത്ത് അഭിഭാഷകര്‍ക്ക് സഹായധനം നല്‍കണമെന്നും, വെല്‍ഫയര്‍ ഫണ്ട് നിയമത്തില്‍ മതിയായ ഭേദഗതി വരുത്തി അത്യാവശ്യ ഘട്ടങ്ങളില്‍ അഭിഭാഷകര്‍ക്ക് ധനസഹായം നല്‍കണമെന്നും, കേരള ഗവണ്‍മെന്റിന്റെ കെട്ടിക്കിടക്കുന്ന പത്തു കോടിയോളം രൂപ അഭിഭാഷകരുടെ ലീഗല്‍ ബെനഫിറ്റ് ഫണ്ടിലേക്ക് അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്.

ലോയേഴ്‌സ് ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി എ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കേരള ലോയേഴ്‌സ് ഫോറം കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് അഡ്വ. ബി കെ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് യൂണിറ്റ് ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാഫി കെ കെ സ്വാഗതം പറഞ്ഞു. ജില്ലാ കോടതി മുമ്പിലും അഡീഷണല്‍ കോടതി സമുച്ചയത്തിന് മുമ്പിലും ആയിരുന്നു ധര്‍ണ സംഘടിപ്പിച്ചത്. ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ധര്‍ണകള്‍ സംഘടിപ്പിച്ചത്. അഡ്വ. പി എസ് ജുനൈദ്, അഡ്വ. ജാബിര്‍ അലി എന്നിവര്‍ സംബന്ധിച്ചു.
Kasaragod, Kerala, News, Protest, COVID-19, Kerala lawyers forum protested



Keywords: Kasaragod, Kerala, News, Protest, COVID-19, Kerala lawyers forum protested