Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി അബൂദാബിയില്‍ മരണപ്പെട്ടു

കാസര്‍കോട് സ്വദേശി അബൂദാബിയില്‍ മരണപ്പെട്ടു. അമ്പലത്തറ സ്വദേശി സി. കുഞ്ഞഹ് മദ് (53) ആണ് മരിച്ചത്. മൂന്നു ദിവസമായി മഫ്‌റഖ് ആശുപത്രിയില്‍ Kasaragod, Kerala, Gulf, news, Death, Obituary, Kasaragod native died in Abudhabi
അബൂദാബി: (www.kasargodvartha.com 17.05.2020) കാസര്‍കോട് സ്വദേശി അബൂദാബിയില്‍ മരണപ്പെട്ടു. അമ്പലത്തറ സ്വദേശി സി. കുഞ്ഞഹ് മദ് (53) ആണ് മരിച്ചത്. മൂന്നു ദിവസമായി മഫ്‌റഖ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. പരേതനായ വെള്ളച്ചേരി മുഹമ്മദ് കുഞ്ഞി- കുഞ്ഞാമിന ദമ്പതികളുടെ മകനാണ്.

അബുദാബി ബനിയാസില്‍ ഗ്രോസറി കട നടത്തിവരികയായിരുന്നു. കടയുടെ രേഖകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു മാസം മുമ്പാണ് അബുദാബിയിലേക്ക് പോയത്. തുടര്‍ന്ന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഭാര്യ: സീനത്ത് (കൂളിയങ്കാല്‍). മക്കള്‍: ശഹര്‍ബാന (ബി ഫാം വിദ്യാര്‍ത്ഥിനി), ശര്‍മിള (പ്ലസ് ടു വിദ്യാര്‍ത്ഥിനി), ഷഹല (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: മൂസ പടന്നക്കാട്, മജീദ്, സമദ്, സുബൈദ. മൃതദേഹം അടുത്ത രണ്ട് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



Keywords: Kasaragod, Kerala, Gulf, news, Death, Obituary, Kasaragod native died in Abudhabi
  < !- START disable copy paste -->