Join Whatsapp Group. Join now!
Aster MIMS 10/10/2023

പരീക്ഷയുടെ ആദ്യ ദിനം; കാസര്‍കോട് ജില്ലയില്‍ നിരവധി കന്നഡ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്കെത്തിയില്ല

ലോക്ക് ഡൗണ്‍ മൂലം മാറ്റി വെച്ച എസ്. എസ്.എല്‍.സി, വി എച്ച് എസ് ഇ പരീക്ഷകള്‍ തുടങ്ങി. കനത്ത മുന്‍കരുതലോടെ രാവിലെ വി എച്ച് സി പരീക്ഷകളും ഉച്ചയ്ക്ക് ശേഷം പത്താംതരം പരീക്ഷകളുമാണ് നടന്നത് Kasaragod, Kerala, News, COVID-19, Students, Examination, Karnataka, Karnataka student not attend to the exam
കാസര്‍കോട്: (www.kasargodvartha.com 26.05.2020) ലോക്ക് ഡൗണ്‍ മൂലം മാറ്റി വെച്ച എസ്. എസ്.എല്‍.സി, വി എച്ച് എസ് ഇ പരീക്ഷകള്‍ തുടങ്ങി. കനത്ത മുന്‍കരുതലോടെ രാവിലെ വി എച്ച് സി പരീക്ഷകളും ഉച്ചയ്ക്ക് ശേഷം പത്താംതരം പരീക്ഷകളുമാണ് നടന്നത്. വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് മുതല്‍ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയത്തിന് അയക്കുന്നത് വരെ ശക്തമായ സുരക്ഷയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്.

2491 പേരാണ് ജില്ലയില്‍ വി എച്ച് എസ് ഇ എഴുതാന്‍ ഉണ്ടായിരുന്നവര്‍. ഇതില്‍ 22 സെന്ററുകളിലായി  2434 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. എസ് എസ് എല്‍ സി പരീക്ഷ എഴുതേണ്ട ജില്ലയിലെ 266 വിദ്യാര്‍ഥികളാണ് കര്‍ണാടകയിലുണ്ടായിരുന്നത്. ഇതില്‍ 236 പേരും തലപ്പാടി അതിര്‍ത്തി വഴി ജില്ലയിലെത്തി പരീക്ഷയെഴുതി. ജില്ലയിലെ കര്‍ണാടക സ്വദേശികളായ 30 പേര്‍ പരീക്ഷയെഴുതാന്‍ എത്തിയില്ല.

ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതേണ്ട ജില്ലയിലെ 204 വിദ്യാര്‍ത്ഥികളാണ് കര്‍ണാടകയിലുള്ളത്. 30 കുട്ടികള്‍ സ്വന്തമായി പരീക്ഷ കേന്ദ്രങ്ങളിലെത്താമെന്ന് അറിയിച്ചിട്ടുള്ളവരാണ്. ഇതുവരെ 93 വിദ്യാര്‍ത്ഥികള്‍ തലപ്പാടി അതിര്‍ത്തി വഴി ജില്ലയിലെത്തി. പരീക്ഷ എഴുതാനായി തലപ്പാടി അതിര്‍ത്തിയിലെത്തിയ കുട്ടികളെ ജില്ലാ ഭരണകൂടമാണ് സ്‌കൂളുകളിലെത്തിച്ചത്.
Kasaragod, Kerala, News, COVID-19, Students, Examination, Karnataka, Karnataka student not attend to the exam


Keywords: Kasaragod, Kerala, News, COVID-19, Students, Examination, Karnataka, Karnataka student not attend to the exam