Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ വിമാനത്താവള ജീവനക്കാരനും കൊവിഡ്: 27 പേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു

ബൈക്കപകടത്തില്‍പെട്ട വിമാനത്താവള ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച Kannur, news, Kerala, Airport, Employees, Accident, Injured, COVID-19, hospital,

കണ്ണൂര്‍: (www.kasargodvartha.com 18.05.2020) ബൈക്കപകടത്തില്‍പെട്ട വിമാനത്താവള ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 27 പേരോട് ക്വാറന്റിനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പോണ്ടിച്ചേരി സ്വദേശിയായ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിലെ ജീവനക്കാരനാണ് ഇയാള്‍. പോണ്ടിച്ചേരിയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഇയാളുടെ ബൈക്ക് മട്ടന്നൂരില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

വിമാനത്താവളത്തിന് തൊട്ടടുത്തു വച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. യുവാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അപകട സമയത്ത് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച 27 ആളുകളോടാണ് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇയാള്‍ ഇതുവരെ വിമാനത്താവളത്തില്‍ ഡ്യൂട്ടി ചെയ്തിട്ടില്ലെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രദേശവാസികളായ 20 പേര്‍ വിമാനതാവളത്തിലെ ഡോക്ടര്‍, നഴ്‌സിങ് അസിസ്റ്റന്റ്. ആംബുലന്‍സ് ഡ്രൈവര്‍, സഹപ്രവര്‍ത്തകരായ നാലു പേര്‍ എന്നിവരോടാണ് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്.

Kannur, news, Kerala, Airport, Employees, Accident, Injured, COVID-19, hospital, Kannur airport employee tests positive for Covid-19

Keywords: Kannur, news, Kerala, Airport, Employees, Accident, Injured, COVID-19, hospital, Kannur airport employee tests positive for Covid-19