Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ണാടകയില്‍ നിന്നും എത്തി ക്വാറന്റൈനില്‍ കഴിയാതെ പറമ്പ് കിളക്കാനിറങ്ങിയ ജെ സി ബി ഡ്രൈവര്‍മാരെ പോലീസ് പൊക്കി

കര്‍ണാടകയില്‍ നിന്നും എത്തി ക്വാറന്റൈനില്‍ കഴിയാതെ പറമ്പ് കിളക്കാനിറങ്ങിയ ജെ.സി.ബി ഡ്രൈവര്‍മാരെ പോലീസ് പൊക്കി. ബദിയടുക്ക Kasaragod, Kerala, news, Top-Headlines, Trending, JCB driver held by police for violating quarantine rules
ബദിയടുക്ക: (www.kasargodvartha.com 30.05.2020) കര്‍ണാടകയില്‍ നിന്നും എത്തി ക്വാറന്റൈനില്‍ കഴിയാതെ പറമ്പ് കിളക്കാനിറങ്ങിയ ജെ.സി.ബി ഡ്രൈവര്‍മാരെ പോലീസ് പൊക്കി. ബദിയടുക്ക ഉദയഗിരിയിലെ രണ്ട് പേരാണ് വ്യാഴാഴ്ച നാട്ടിലെത്തിയത്. ഇവര്‍ കര്‍ണ്ണാടകയില്‍ ജോലി ചെയ്തുവരുന്നതിനിടയിലാണ് ലോക്ക്ഡൗണില്‍ അവിടെ കുടുങ്ങിയത്. വ്യാഴാഴ്ച ഇവരെ ഒരു ജെ.സി.ബി ഉടമ രഹസ്യമായി പാസില്ലാതെ നാട്ടിലെത്തിക്കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ നിര്‍ബന്ധമായും ക്വാറന്റേനില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിക്കുകയായിരുന്നു.



വെള്ളിയാഴ്ച രാവിലെ ഇവര്‍ സ്ഥലത്തെ ജെ സി.ബി ഉടമയുടെ കീഴില്‍ പണിക്കിറങ്ങുകയും ചെയ്തു. നാട്ടിലെത്തിയ ദിവസം തന്നെ ഇവര്‍ ബൈക്കിലും മറ്റും ചുറ്റിത്തിരിഞ്ഞതോടെ നാട്ടുകാര്‍ പോലീസിലറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചതോടെയാണ് പോലീസുമായി എത്തി പൊക്കി ക്വാറന്റേനിലാക്കിയത്.

Keywords: Kasaragod, Kerala, news, Top-Headlines, Trending, JCB driver held by police for violating quarantine rules
  < !- START disable copy paste -->