Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്വാറന്റൈന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രവാസികളുടെ തിരിച്ചുവരവ് ഒഴിവാക്കാന്‍: ഇന്‍കാസ്

പ്രവാസികളുടെ തിരിച്ചുവരവ് ബോധപൂര്‍വ്വം ഒഴിവാക്കാന്‍ തന്ത്രപരമായി നടത്തിയ നീക്കമാണ് പ്രവാസികളില്‍ നിന്ന് ക്വാറന്റെയിന്‍ ഫീസ് ഇടാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമെന്ന് ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് Dubai, Kerala, Gulf, UAE, News, COVID-19, State, Government, Inkas against state govt.
ദുബൈ: (www.kasargodvartha.com 30.05.2020) പ്രവാസികളുടെ തിരിച്ചുവരവ് ബോധപൂര്‍വ്വം ഒഴിവാക്കാന്‍ തന്ത്രപരമായി നടത്തിയ നീക്കമാണ് പ്രവാസികളില്‍ നിന്ന് ക്വാറന്റെയിന്‍ ഫീസ് ഇടാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമെന്ന് ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി എ. രവീന്ദ്രനും, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദാലിയും ഒരു സംയുക്ത പ്രസ്ഥാവനയില്‍ ആരോപിച്ചു. രണ്ടര ലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സംവിധാനങ്ങള്‍ സജ്ജമാണെന്നുള്ള വ്യാജ പ്രസ്താവന പൊളിഞ്ഞത് മറച്ചുവെക്കുക എന്ന ഉദ്ദേശം കൂടി ഈ നീക്കത്തിന് പിറകിലുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. പ്രവാസികള്‍ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണെന്നും അഭിമാനമാണെന്നും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം എന്ന മുന്‍ പ്രസ്താവനയ്ക്ക് വിരുദ്ധമായാണ് അതിക്രൂരമായ ഈ നീക്കം.

മുഖ്യമന്ത്രിയുടെ മുന്‍ ഗള്‍ഫ് സന്ദര്‍ശന വേളയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായും പാളിപ്പോയ ജാള്യത മറക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള നീക്കമെന്നും വ്യക്തമായിരിക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവാസികളോടുള്ള കപട പ്രേമം തിരിച്ചറിയാന്‍,
അഞ്ചാംവഷ സമ്മാനം കൊണ്ട് സാധിച്ചുവെന്ന് ഇരുവരും അറിയിച്ചു.
Dubai, Kerala, Gulf, UAE, News, COVID-19, State, Government, Inkas against state govt.

പ്രവാസികളോടുള്ള വഞ്ചനയും ഇരട്ടത്താപ്പും പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഇന്‍കാസ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മഹാദേവന്‍ വാഴശ്ശേരിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരമെന്നും ഇന്‍കാസ് നേതാക്കള്‍ വ്യക്തമാക്കി.


Keywords: Dubai, Kerala, Gulf, UAE, News, COVID-19, State, Government, Inkas against state govt.