Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉറക്കത്തിനിടയില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം മൂന്ന് ദിവസം കഴിഞ്ഞിട്ടും വിട്ടുകൊടുത്തില്ലെന്ന് പരാതി; പ്രതിഷേധം ശക്തമാകുന്നു, മൃതദേഹം തടഞ്ഞ് വെച്ചത് കോവിഡിന്റെ പേരില്‍

ഉറക്കത്തിനിടയില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം മൂന്ന് ദിവസം കഴിഞ്ഞിട്ടും വിട്ടുകൊടുത്തില്ലെന്ന് പരാതി Kumbala, Kasaragod, News, Kerala, House-wife, Death, complaint, COVID-19, Result, police-station, Postmortem, House wife's dead body not handed over
കുമ്പള: (www.kasargodvartha.com 20.05.2020) ഉറക്കത്തിനിടയില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം മൂന്ന് ദിവസം കഴിഞ്ഞിട്ടും വിട്ടുകൊടുത്തില്ലെന്ന് പരാതി. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കോവിഡിന്റെ പേരിലാണ് മൂന്ന് ദിവസം തടഞ്ഞുവെച്ചതെങ്കില്‍ കോവിഡ് ഫലം നെഗറ്റീവ് ആയിട്ടും മൃതദേഹം വിട്ടുകൊടുക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചിട്ടില്ല.

കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഹേരൂരിലെ ഉപ്പള സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ദിവാകര ആചാര്യയുടെ ഭാര്യ ശോഭ (48)യുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് പരാതി. കൊവിഡ് നെഗറ്റീവ് ആയപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മാത്രമേ മൃതദേഹം വിട്ടു കൊടുക്കു എന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് ഭര്‍ത്താവ് ദിവാകര ആചാര്യ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസിനെ ബന്ധപ്പെട്ട് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഡോക്ടറില്ലെന്നും പരിയാരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു.

അധികൃതര്‍ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ജനറല്‍ ആശുപത്രിയില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുതരണമെന്നുമാണ് ബന്ധുക്കളുടെ നിലപാട്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അധികൃതര്‍ ഒഴിഞ്ഞു മാറുകയാണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.

ഞായറാഴ്ച്ച ഉച്ചയോടെയാണ് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു ശോഭ. അമിതമായി കൂര്‍ക്കം വലിക്കുന്ന ശബ്ദം കേട്ട് തട്ടി വിളിച്ചപ്പോഴെക്കും അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പിന്നീട് മംഗല്‍പ്പാടി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീടാണ് കോവിഡ് പരിശോധനയുടെ പേരില്‍ തടഞ്ഞുവെച്ചത്.
Kumbala, Kasaragod, News, Kerala, House-wife, Death, complaint, COVID-19, Result, police-station, Postmortem, House wife's dead body not handed over


Keywords: Kumbala, Kasaragod, News, Kerala, House-wife, Death, complaint, COVID-19, Result, police-station, Postmortem, House wife's dead body not handed over