Join Whatsapp Group. Join now!
Aster MIMS 10/10/2023

പി ഗംഗാധരൻനായരുടേത് പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച ജീവിതം

അന്തരിച്ച കോൺഗ്രസ് നേതാവ് പി.ഗംഗാധരൻനായരുടേത് പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച ജീവിതം Kasaragod, Periya, Kerala, Death, News, Congress, Leader, Gangadharan Nair no more
പെരിയ: (www.kasargodvartha.com 15.05.2020) അന്തരിച്ച കോൺഗ്രസ് നേതാവ് പി.ഗംഗാധരൻനായരുടേത് പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച ജീവിതം.
ഒരു പുരുഷായുസ്സ് മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടി കര്‍മ്മനിരതമായ പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്.

അവിഭക്ത കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലും ജില്ലാ രൂപീകരണത്തിനുശേഷം കാസർകോട് ഡിസിസി ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍, മികച്ച സഹകാരി, ഭെല്‍ - ഇഎംഎല്‍ എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട്, തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കാസർകോട് പ്രാഥമിക കാര്‍ഷിക വികസന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. യുഡിഎഫിന്റെ ജില്ലയിലെ മുന്‍നിര നേതാക്കളിലൊരാളായിരുന്നു. പരേതനായ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയോടൊപ്പം ദീര്‍ഘകാലം യുഡിഎഫ് ജില്ലാ കണ്‍വീനറായി പ്രവര്‍ത്തിച്ചു.

 അസുഖത്തെ തുടര്‍ന്ന് ഏതാനും ഒരു വര്‍ഷങ്ങളായി പെരിയയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം.സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി തുടങ്ങിയവര്‍ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

പെരിയ കല്യോട്ട് രണ്ട് യുത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പെരിയയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എഐസിസി ജനറള്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും ഗംഗാധരന്‍ നായരെ വീട്ടിൽ സന്ദര്‍ശിച്ചിരുന്നു. പുതിയ ഡിസിസി ഓഫീസ് കെട്ടിടനിര്‍മാണത്തിലും മുഖ്യപങ്കുവഹിച്ചിരുന്നു.

കാസര്‍ഗോഡ് ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ച നേതാക്കളിലൊരാളാണ് ഗംഗാധരന്‍ നായര്‍. കാലങ്ങളോളം പുല്ലൂര്‍ പെരിയ മേഖലയില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്കായിരുന്നു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ നിയോജകമണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ദശാബ്ദങ്ങള്‍ക്കുമുമ്പ് പെരിയയില്‍വച്ച് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളോളം മംഗളൂരുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.
Kasaragod, Periya, Kerala, Death, News, Congress, Leader, Gangadharan Nair no more

പി.ഗംഗാധരൻ നായരുടെ നിര്യാണത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെപിസിസി സെക്രട്ടറി കെ.നീലകണ്ഠന്‍, ഡിസിസി ഭാരവാഹികളായ ബാലകൃഷ്ണന്‍ പെരിയ, അഡ്വ. എ.ഗോവിന്ദന്‍ നായര്‍, പി.എ.അഷറഫ് അലി, അഡ്വ. സി. കെ.ശ്രീധരന്‍, സി.കെ.അരവിന്ദാക്ഷന്‍, അഡ്വ. ബാബുരാജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി. പ്രദീപ്കുമാര്‍, മുന്‍ പ്രസിഡണ്ട് സാജിദ് മൗവ്വല്‍, കരുണ്‍ താപ്പ, സി.വി.ജെയിംസ്, പി.വി.സുരേഷ്, വിനോദ്കുമാര്‍ പള്ളയില്‍വീട്, മുന്‍ മന്ത്രി സി.ടി.അഹമ്മദലി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍ എംഎല്‍എ, എന്‍..എ.നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ ലീഗ് പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹിമാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജി.സി.ബഷീര്‍, വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, ഗീതാകൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍, സംസ്‌കാര സാഹിതി വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, ജവഹര്‍ബാലജനവേദി ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കര, അഡ്വ. കെ.കെ.രാജേന്ദ്രന്‍, പി.കെ.ഫൈസല്‍, കരിമ്പില്‍ കൃഷ്ണന്‍, ടി.വി. കുഞ്ഞിരാമന്‍, നോയല്‍ ടോമിന്‍ ജോസഫ്, രാജന്‍ പെരിയ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധിപേര്‍ നിര്യാണത്തില്‍ അനുശോചനമറിയിച്ചു.Keywords: Kasaragod, Periya, Kerala, Death, News, Congress, Leader, Gangadharan Nair no more