city-gold-ad-for-blogger

നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി റോഡരികിലെ മത്സ്യ വിപണനം; കൊറോണക്കാലത്തെങ്കിലും നിയന്ത്രണം വേണമെന്നാവശ്യം

കാസര്‍കോട്: (www.kasargodvartha.com 21.05.2020) കൊറോണ വൈറസ് വ്യാപന ഭീതി നിലനില്‍ക്കുമ്പോഴും കാസര്‍കോട് നഗരത്തില്‍  റോഡരികില്‍ മത്സ്യവില്‍പന നടത്തുന്നത് ആശങ്കയുയര്‍ത്തുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നഗരത്തിലെ മത്സ്യ മാര്‍ക്കറ്റിലെ റോഡരികില്‍ വില്‍പന നടത്തുന്നത്.

സാമൂഹിക അകലവും സമയക്രമവും പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് ഒരു നിയന്ത്രണവുമില്ലാതെ റോഡരികില്‍ മത്സ്യം വില്‍ക്കുന്നത്. ഇതാകട്ടെ മാര്‍ക്കറ്റ് റോഡില്‍ ഗതാഗതക്കുരുക്കിനും കാരണമായി. മാത്രമല്ല മറ്റു കടകളിലേക്ക് വരുന്നവര്‍ക്കും ഈ നടപടി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

വില്‍ക്കുന്നവര്‍ മാസ്‌ക് അടക്കം ധരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി. ആലക്കര്‍ കൂട്ടം കൂടി നില്‍ക്കുന്നതും പ്രശ്നമാകുന്നു. മത്സ്യം വാങ്ങാന്‍ വരുന്നവര്‍ കൂട്ടം കൂട്ടമായി നില്‍ക്കുന്നതും ആശങ്ക വളര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മത്സ്യ ലേലം വരെ നടത്തിയത് റോഡരികില്‍ വെച്ചുതന്നെയായിരുന്നു. റോഡരികില്‍ മത്സ്യ വില്‍പനയും ലേലവും പാടില്ലെന്ന് കാട്ടി കാസര്‍കോട് നഗരസഭാധികൃതര്‍ ഒന്നര വര്‍ഷം മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഇതേതുടര്‍ന്ന് കുറച്ചുകാലം മാര്‍ക്കറ്റില്‍ തന്നെയായിരുന്നു വില്‍പ്പനയെങ്കിലും പിന്നീട അതും പാലിക്കപ്പെട്ടില്ല.
നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി റോഡരികിലെ മത്സ്യ വിപണനം; കൊറോണക്കാലത്തെങ്കിലും നിയന്ത്രണം വേണമെന്നാവശ്യം

കോവിഡ് പശ്ചാത്തലത്തില്‍ റോഡരികിലെ മത്സ്യ വില്‍പന യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതൊന്നും ആരും പാലിക്കുന്നില്ല. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പകല്‍ 10 മുതല്‍ മാര്‍ക്കറ്റിലേക്ക് പോകുന്ന റോഡിന്റെ വശങ്ങളിലായിരുന്നു കച്ചവടം. ചില വ്യാപാരികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ആരും അനുസരിക്കാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്.

നഗരസഭാ മുന്‍കൈയെടുത്ത് മാര്‍ക്കറ്റിലെ സൗകര്യങ്ങള്‍ നേരത്തെ വിപുലപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ അടക്കമുള്ള വില്‍പ്പനക്കാര്‍ക്ക് ഇരുന്ന് വിപണം ചെയ്യാനുള്ള സൗകര്യം അടക്കം ഏര്‍പ്പെടുത്തി. മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ പരാതി കണക്കിലെടുത്തായിരുന്നു ഇത്. എന്നാല്‍ സൗകര്യം ലഭ്യമായിട്ടും ചിലര്‍ വില്‍പന റോഡരികിലേക്ക് മാറ്റുകയാണെന്ന ആക്ഷേപവും ഉണ്ട്.
നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി റോഡരികിലെ മത്സ്യ വിപണനം; കൊറോണക്കാലത്തെങ്കിലും നിയന്ത്രണം വേണമെന്നാവശ്യം

നിലവിലെ സാഹചര്യത്തില്‍ ഏറെ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് റോഡരികിലെ മത്സ്യ വില്‍പന വഴിയൊരുക്കും. വാങ്ങാന്‍ വരുന്നവരില്‍ ചിലര്‍ മാസ്‌ക് അടക്കം ഉപയോഗിക്കുന്നില്ല. പോലീസ് നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ തൂവാല മാത്രം മുഖത്ത് കെട്ടിവരുന്നവരാണ് ചിലര്‍. സാമൂഹിക അകലം പാലിക്കാതെയുള്ള വില്‍പനയും കൂടിച്ചേരലുകളും കാസര്‍കോടിനെ വീണ്ടും ഹോട്ട്‌സ്‌പോട്ട് ആക്കിയേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി റോഡരികിലെ മത്സ്യ വിപണനം; കൊറോണക്കാലത്തെങ്കിലും നിയന്ത്രണം വേണമെന്നാവശ്യം


Keywords: Kasaragod, Kerala, News, COVID-19, Fish, Fish-market, Fish selling with out covid control in Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia