ഉദുമ: (www.kasargodvartha.com 17.05.2020) കളനാട്-ചട്ടഞ്ചാല്‍ റോഡിലെ മീത്തല്‍ മാങ്ങാട് തിരുവക്കോളി മരമില്ല് കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഞായറാഴ്ച പുലര്‍ച്ച മൂന്നുമണിയോടെ തീപിടിച്ചത്. മില്ലില്‍ നിന്ന് തീ ആളിപടരുന്നതു കണ്ടതിനെ തുടര്‍ന്ന് അയല്‍വാസി പൊലീസിനും ഫയര്‍ഫോഴ്‌സിനും വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ അസി. ഓഫീസര്‍ കെ സത്യപ്രകാശിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീ അണച്ചു.
ഈര്‍ന്ന് വെച്ച മരത്തടികളും പ്ലൈവഡും കത്തിനശിച്ചു. മരം സൂക്ഷിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂരയും കത്തിനശിച്ചു. പത്തു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി മില്ല് ഉടമ ചിത്താരിയിലെ റംഷീദ് പറഞ്ഞു. വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായ കെ സതീഷന്‍, ഗണേഷ് കിണറ്റിന്‍ക്കര, സുരേഷ്, കൃഷ്ണകുമാര്‍, സുധീഷ്, മനു, രജിത്, ഹോം ഗാര്‍ഡ് നാരായണന്‍, കെ പി ഉണ്ണിക്യഷ്ണന്‍, ഡ്രൈവര്‍മാരായ രാജന്‍ തൈവളപ്പ്, റോയി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണിച്ചത്.
Keywords:Uduma, news, Kerala, kasaragod, fire, fire force, Wood, Mill, Fire destroys wood mill