Join Whatsapp Group. Join now!
Aster MIMS 10/10/2023

മാസ്‌ക് ധരിക്കാത്തതിന് പിഴ: കാസര്‍കോട്ട് ഇതുവരെ കേസെടുത്തത് 3,336 പേര്‍ക്കെതിരെ

മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട്ട് ഇതുവരെ 3,336 പേര്‍ക്കെിരെ കേസെടുത്ത് പിഴ ചുമത്തി. ശനിയാഴ്ച മാത്രം 188 പേര്‍ക്കെതിരെയാണ് കേസെടുത്തത് Kasaragod, Kerala, News, Mask, Case, District, Arrest, Vehicles, custody, fine for not wearing masks; case against 3,336 people
കാസര്‍കോട്: (www.kasargodvartha.com 31.05.2020) മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട്ട്  ഇതുവരെ 3,336 പേര്‍ക്കെിരെ കേസെടുത്ത് പിഴ ചുമത്തി. ശനിയാഴ്ച മാത്രം 188 പേര്‍ക്കെതിരെയാണ് കേസെടുത്തത്. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന്  ജില്ലയില്‍ ഇതുവരെ 2,552 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3,208 പേരെ അറസ്റ്റ് ചെയ്തു. 1,091 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

ലോക് ഡൗണ്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം രണ്ട്, കുമ്പള രണ്ട്, കാസര്‍കോട് രണ്ട്, ബദിയടുക്ക ഒന്ന്, ആദൂര്‍ ഒന്ന്, ബേഡകം ഒന്ന്, മേല്‍പ്പറമ്പ ഒന്ന്, ബേക്കല്‍ ഒന്ന്, ഹോസ്ദുര്‍ഗ് ഒന്ന്, ചന്തേര ഒന്ന്, ചിറ്റാരിക്കാല്‍ ഒന്ന് എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു. അഞ്ച്  വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

Kasaragod, Kerala, News, Mask, Case, District, Arrest, Vehicles, custody, fine for not wearing masks; case against 3,336 people


Keywords: Kasaragod, Kerala, News, Mask, Case, District, Arrest, Vehicles, custody, fine for not wearing masks; case against 3,336 people