Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയിലേക്ക് ഐ സി യു കട്ടിലുകളും കിടക്കകളും നല്‍കി എഫ് ബി ഇ യു

ഫെഡറല്‍ ബാങ്ക് എംപ്ലോയിസ് യൂണിയന്‍ (എ ഐ ബി ഇ എ) രാജ്യവ്യാപകമായി നടത്തി വരുന്ന കോവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എഫ് ബി ഇ യു കണ്ണൂര്‍ റീജിയണല്‍ കമ്മിറ്റി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് Kasaragod, Kerala, News, COVID-19, General-hospital, FBEU donated bed for General Hospital
കാസര്‍കോട്: (www.kasargodvartha.com 14.05.2020) ഫെഡറല്‍ ബാങ്ക് എംപ്ലോയിസ് യൂണിയന്‍ (എ ഐ ബി ഇ എ) രാജ്യവ്യാപകമായി നടത്തി വരുന്ന കോവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എഫ് ബി ഇ യു കണ്ണൂര്‍ റീജിയണല്‍ കമ്മിറ്റി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് 65,000 രൂപ വിലമതിക്കുന്ന ഐ സി യു കട്ടിലുകളും കിടക്കകളും ആശുപത്രി അധികൃതകര്‍ക്ക് കൈമാറി.
Kasaragod, Kerala, News, COVID-19, General-hospital, FBEU donated bed for General Hospital

ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം കെ കെ, ഡോ. ആര്‍ പി മഹേഷ്, ഡോ. എം കുഞ്ഞിരാമന്‍ (കോവിഡ് ട്രീറ്റ്‌മെന്റ് നോഡല്‍ ഓഫീസര്‍), ഡോ. നാരായണ നായക്ക് (സീനിയര്‍ കണ്‍സല്‍ട്ടന്റ്, പീഡിയാട്രിക്ക്), ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയനെ പ്രതിനിധീകരിച്ച് റീജിയണല്‍ കമ്മിറ്റി അംഗവും എ ഐ ബി ഇ എ കാസര്‍കോട് ജില്ലാ വൈസ് ചെയര്‍മാനുമായ ശൈലേഷ് കെ വി മാധവ ഭട്ട് (എ കെ ബി ഇ എഫ് ജില്ലാ വൈസ് ചെയര്‍മാന്‍), രാജേഷ് എന്‍, സെബിന്‍ പോള്‍, ആംജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.





Keywords: Kasaragod, Kerala, News, COVID-19, General-hospital, FBEU donated bed for General Hospital