കളനാട്: (www.kasargodvartha.com 15.05.2020) പത്ത് മാസം കൊണ്ട് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി ഫാത്വിമത്ത് ഹസ്‌ന കളനാട് ഇസ്റ ബനാത്ത് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിന്റെ അഭിമാനമായി. കളനാട്ടെ അബ്ദുല്ല കുഞ്ഞിയുടെ മകളാണ്. കഴിഞ്ഞ വര്‍ഷം റമദാന്‍ 17 നാണ് കളനാട് ഇസ്റ ബനാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് ആരംഭിച്ചത്. ആദ്യ മൂന്ന് മാസത്തെ തജ് വീദ് ക്ലാസിനു ശേഷം ഹിഫ്‌ള് പഠനം ആരംഭിച്ച ഹസ്‌ന 10 മാസം കൊണ്ട് ഖുര്‍ആന്‍ 30 ജുസ്ഉം മന:പാഠമാക്കുകയായിരുന്നു.
കൊറോണ കാരണമായി കോളജ് അവധി ആയിരുന്നെങ്കിലും ഓണ്‍ലൈനായി എന്നും ക്ലാസുകളും പഠനങ്ങളും നടന്നിരുന്നു. ഹിഫ്‌ള് കോളേജിലെ പ്രിന്‍സിപ്പല്‍ ഹാഫിളത്ത് ആഇശ തസ്‌നി ബിന്‍ത് അബ്ബാസ് മുത്തലിബിന്റെ ശിക്ഷണത്തിലാണ് ഹസ്‌ന ദൗത്യം പൂര്‍ത്തിയാക്കിയത്. ഹിഫ്‌ള് പഠനം നടത്തുന്നതോടൊപ്പം ഇസ്ലാമിക വിജ്ഞാനവും ഭൗതിക വിദ്യാഭ്യാസവും കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്നുണ്ട്. കാരുണ്യം കളനാട് ചാരിറ്റബിൾ ട്രസ്റ്റാണ് ഇസ്റ സ്ഥാപനങ്ങൾ നടത്തുന്നത്. ജനറല്‍ സെക്രട്ടറി കെ എം കെ ളാഹിര്‍, ചെയര്‍മാന്‍ അബ്ദുല്‍ ഹക്കീം ഹാജി കോഴിത്തിടിൽ, ട്രഷറര്‍ അഹ്‌മദ് ഉപ്പ് ഇസ്റ പ്രിന്‍സിപ്പല്‍ നൗഫല്‍ സഅദി, മാനേജർ ശെരീഫ് ഹാജി മജിസ്ട്രേറ്റ് എന്നിവര്‍ ഹസ്നയെ അഭിനന്ദ്‌ച്ചു.
സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹസ്‌ന.
Keywords: Kasaragod, Kerala, News, Qurhan, Kalanad, Fathimath Hasna memorized Quran within 10 months